28 March Thursday

കുടുങ്ങി; കുട പോലെ മടക്കാം നമ്പർ പ്ലേറ്റ്‌ !

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

 

അമ്പലപ്പുഴ
മടക്കാവുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച രണ്ട് ബൈക്കുകൾ മോട്ടോർ വാഹന വകുപ്പ് പരിശോധയിൽ പിടിയിലായി. 16 വയസുകാരൻ ഓടിച്ച സ്‌കൂട്ടറും പരിശോധനയ്‌ക്കിടെ പിടികൂടി. നീർക്കുന്നത്ത് ബുധനാഴ്‌ച പകൽ 12 ഓടെ ഇന്റർ സെപ്റ്റർ പരിശോധനക്കിടെയാണ് ഇവ പിടിയിലായത്. 
 പരിശോധനക്കിടെ നിർത്താതെ പോയ ബൈക്കുകളുടെ രജിസ്ട്രേഷൻ നമ്പർ ഇന്റർ സെപ്റ്ററിലെ ക്യാമറയിൽ നിന്നു കണ്ടെത്തി. തുടർന്ന് നടത്തിയ അന്വഷണത്തിൽ ഉടമസ്ഥനെ ബന്ധപ്പെട്ടു. ബൈക്ക് ഓടിച്ച ആലപ്പുഴ ആലിശേരി സ്വദേശി ആദർശ് സ്ഥലത്തെത്തി. പിന്നാലെ മറ്റൊരു ന്യൂജെൻ ബൈക്കും പിടികൂടി. 
കുറ്റകൃത്യങ്ങൾ നടത്താനാണ് ഇത്തരത്തിലുള്ള  നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതെന്ന് എൻഫോഴ്സ്‌മെന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ ജിഷോർ പറഞ്ഞു. 
 പതിനാറുകാരൻ ഓടിച്ച സ്‌കൂട്ടറിന്റെ ആർ സി ബുക്ക് ഉടമ നീർക്കുന്നം സ്വദേശി നജീമക്കെതിരെ കേസെടുത്തു. 
ആർ സി ഒരു വർഷത്തേക്ക് റദ്ദ് ചെയ്യുമെന്നും വാഹനമോടിച്ച കുട്ടിക്ക് 25 വയസുവരെ ലൈസൻസ് നൽകില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചാൽ രക്ഷാകർത്താവ്‌ മൂന്ന്‌ വർഷം തടവും 25,000 രൂപ പിഴയും ഒടുക്കണമെന്നാണ് പുതിയ നിയമം. അസിസ്‌റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരായ എസ് എൻ ശരൺ കുമാർ,  അനു കെ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top