24 April Wednesday

മാന്നാറിൽ ഇക്കുറി കഥമാറും

കെ സുരേഷ്‌കുമാര്‍Updated: Thursday Dec 3, 2020

ജില്ലാപഞ്ചായത്ത് മാന്നാർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാര്‍ഥി വത്സല മോഹൻ ബുധനൂർ പഞ്ചായത്തിലെ പര്യടനത്തിനിടെ

 
മാന്നാർ
എൽഡിഎഫിന്റെ സർവതല സ്‌പർശിയായ വികസനവും, യുഡിഎഫിന്റെ വികസനവിരുദ്ധതയും ചർച്ചയാക്കി  മാന്നാർ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി വത്സല മോഹൻ മുന്നേറുന്നു. ഓട്, ഇഷ്‌ടിക, നിർമാണ, പരമ്പരാഗത മേഖലയിലുള്ളവരും കർഷകത്തൊഴിലാളികളും ചെറുകിട ഇടത്തരം കർഷകരുമാണ്‌ വോട്ടർമാരിലേറെ. ഇടതുപക്ഷത്തിന്റെ അടിത്തറയും കരുത്തും ഇവർ തന്നെ. 
   കർഷകസംഘം സംസ്ഥാന വൈസ്‌പ്രസിഡന്റായ വത്സല എങ്ങും സുപരിചിത. എസ്എഫ്‌ഐയിലൂടെ രാഷ്‌ട്രീയ പ്രവർത്തനത്തിന് തുടക്കംകുറിച്ച വത്സല പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ്‌, സിപിഐ എം മാന്നാർ ഏരിയ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗം, കരുണ പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ സൊസൈറ്റി കൺവീനർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കഴിഞ്ഞതവണ  ജയിച്ച യുഡിഎഫ് പ്രതിനിധി ജില്ലാ പഞ്ചായത്ത്  ഫണ്ട് വിനിയോഗിക്കാത്തതിനാൽ  നിരവധി പദ്ധതികളാണ് ഡിവിഷന്‌  നഷ്‌ടപ്പെട്ടത്‌.  
  സജി ചെറിയാൻ എംഎൽഎ യുടെ ആസ്‌തിവികസന ഫണ്ട് ഉപയോഗിച്ച് ഡിവിഷനിൽ നടപ്പാക്കിയ നിർമാണപ്രവർത്തനങ്ങൾ എൽഡിഎഫിന് മേൽക്കൈ നൽകുന്നു. 
ഡിവിഷനിലെ റോഡുകളെല്ലാം ഉന്നതനിലവാരത്തിൽ പുനർനിർമിച്ചതും സ്‌കൂൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവയുടെ അടിസ്ഥാനസൗകര്യങ്ങൾ  വർധിപ്പിച്ചതും എൽഡിഎഫിന്‌ അനുകൂല ഘടകങ്ങളാണ്‌. പാണ്ടനാട് മിത്രമഠം, വഴുവാടിക്കടവ് എന്നീ പാലങ്ങൾ നിർമിച്ച് നാടിന് സമർപ്പിച്ചതും ചർച്ചാവിഷയമാണ്‌. 
  ബുധനൂർ, പുലിയൂർ പഞ്ചായത്തുകൾ എൽഡിഎഫ് ഭരണത്തിലും മാന്നാർ, പാണ്ടനാട്, തിരുവൻവണ്ടൂർ പഞ്ചായത്തുകൾ യുഡിഎഫ് ഭരണത്തിലുമായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top