26 April Friday

മൂലൂരിന്‌ 
സ്‌മാരകമുയരും

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
ചെങ്ങന്നൂർ
സരസകവി മൂലൂർ എസ് പത്മനാഭപണിക്കർക്ക് ജന്മനാടായ ചെങ്ങന്നൂരിൽ സ്‌മാരകം ഉയരുന്നു. സാംസ്‌ക്കാരിക വകുപ്പ് ചെങ്ങന്നൂർ ഗവ.ഐടിഐ വക സ്ഥലത്താണ്‌  സാംസ്‌ക്കാരിക സമുച്ചയം ഒരുക്കുക. നേരത്തെ  സ്‌മാരകം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ചെങ്ങന്നൂർ എസ്എൻഡിപി യൂണിയൻ സജിചെറിയാൻ എംഎൽഎയ്‌ക്ക്‌ നിവേദനം നൽകിയിരുന്നു.   ചെങ്ങന്നൂർ നഗരസഭയിൽ ഇടനാട്ടിൽ പുരാതനമായ ഈഴവ കുടുംബമായ മൂലൂർ ഭവനത്തിലാണ്‌ 
 ശങ്കരൻ വൈദ്യന്റെയും  വെളുത്തകുഞ്ഞമ്മയുടേയും മകനായി മൂലൂർ എസ് പത്മനാഭപണിക്കർ ജനിച്ചത്. പ്രജാസഭാഅംഗം, പൊതുജനസേവകൻ, സാമൂഹ്യപരിഷ്‌കർത്താവ്, എസ്എൻഡിപി.യോഗം ഡയറക്‌ടർബോർഡ് അംഗം എന്നീ നിലയിൽ ദീർഘകാലം പ്രവർത്തിച്ചു. കേരളവർമ വലിയകോയിത്തമ്പുരാൻ പത്മനാഭപണിക്കർക്ക് ‘സരസകവി എന്ന സ്ഥാനപേര് കൽപ്പിച്ചു നൽകി. സ്‌മാരകം അനുവദിച്ച സംസ്ഥാന സർക്കാരിനെയും എംഎൽഎയും ചെങ്ങന്നൂർ എസ്എൻഡിപി യൂണിയൻ അഭിനന്ദിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top