24 April Wednesday

ആര്യാടിന്റെ ഹൃദയം കവർന്ന്

കെ എസ്‌ ലാലിച്ചൻUpdated: Thursday Dec 3, 2020

ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ആർ റിയാസ് പ്രചാരണത്തിനിടെ

‌ 

മാരാരിക്കുളം
കായലോര കടലോര ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ ഭൂരിപക്ഷം വർധിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ് എൽഡിഎഫ്. വികസന പ്രവർത്തനങ്ങളും സാന്ത്വന പരിചരണവും ചർച്ചയാക്കിയാണ് എൽഡിഎഫ് സ്ഥാനാർഥി അഡ്വ.‌ ആർ റിയാസ്‌ വോട്ടുതേടുന്നത്‌.  
ജീവതാളം പാലിയേറ്റീവ് കൺവീനർ എന്ന നിലയിൽ നിറഞ്ഞുനിന്ന് പ്രവർത്തിക്കുന്ന ആർ റിയാസിനെ വോട്ടർമാർക്ക് നന്നായറിയാം. വിശപ്പുരഹിത മാരാരിക്കുളം പദ്ധതി, കിടപ്പുരോഗികൾക്ക് നഴ്സിങ്‌ പരിചരണം നൽകുന്ന സാന്ത്വനസേന , പാവപ്പെട്ടവർക്കായി പത്തുമുതൽ എഴുപതുശതമാനം വരെ ഡിസ്‌കൗണ്ട് നൽകുന്ന ജനകീയ ലാബ്, ജനകീയ മെഡിക്കൽ സ്‌റ്റോർ, പഠനപിന്തുണ പദ്ധതിയിൽ എല്ലാ വർഷവും രണ്ടായിരം കുട്ടികൾക്ക്  വസ്‌ത്രവും പഠനോപകരണവും,  വീടു വയ്‌ക്കാൻ നിർവാഹമില്ലാത്തവർക്ക് വീട്. ആർ റിയാസിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ എൽഡിഎഫിന് അനുകൂല ഘടകമാകുന്നു. 
കേരള സ്‌പിന്നേഴ്സിനെ സർക്കാർ ഏറ്റെടുത്ത്  നടപ്പാക്കുന്ന പുതിയ പദ്ധതിയും 300 ലേറെ തൊഴിലാളികളെ ബദലികളാക്കിയതും ചർച്ചയാണ്‌. സ്‌പിന്നേഴ്സിലെ സിഐടിയു യൂണിയൻ വൈസ് പ്രസിഡന്റ്‌, ഹോംകോ സിഐടിയു പ്രസിഡന്റ്,  
സിപിഐ എം മാരാരിക്കുളം ഏരിയാ കമ്മിറ്റിയംഗം എന്നീനിലകളിൽ പ്രവർത്തിക്കുന്നു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി, കേന്ദ്ര കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ എന്നീനിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌. 2005 ലെ ജില്ലാ പഞ്ചായത്ത്  തെരഞ്ഞെടുപ്പിൽ ആര്യാട് നിന്ന്‌ സംസ്ഥാനത്തെ രണ്ടാമത്തെ ഭൂരിപക്ഷംനേടി 15,733  തെരഞ്ഞെടുക്കപ്പെട്ടു. 
 മണ്ണഞ്ചേരി ,ആര്യാട്, മാരാരിക്കുളം തെക്ക് പഞ്ചായത്തും ആര്യാട്ബ്ലോക്ക് പഞ്ചായത്ത്‌ ഭരണവും എൽഡിഎഫിനായിരുന്നു. മണ്ണഞ്ചേരിയിലെ  23 ഉം  ആര്യാട്  ഒന്നുമുതൽ 13 വരെയും മാരാരിക്കുളം തെക്ക് 7, 8, 9, 10, 12 ഉം ഉൾപ്പെടെ 41 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് ഡിവിഷൻ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top