20 April Saturday

ഭരണ മികവുമായി ബിനിത

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

ബിനിത പ്രമോദ് പെരുന്പളത്തെ വോട്ടര്‍മാര്‍ക്കൊപ്പം

ചേർത്തല
വേമ്പനാട‌് കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തും കായലോര ഗ്രാമങ്ങളായ അരൂക്കുറ്റിയും പാണാവള്ളിയും തൈക്കാട്ടുശേരിയും ഉൾപ്പെടുന്ന ജില്ലാപഞ്ചായത്ത‌് പൂച്ചാക്കൽ ഡിവിഷനിൽ എൽഡിഎഫ‌് സ്ഥാനാർഥി ബിനിത പ്രമോദ‌്  ബഹുദൂരം മുന്നിൽ.  രാഷ‌്ട്രീയ അടിത്തറയും കരുത്തുറ്റ സംഘടനാ സംവിധാനവുമാണ‌് മുന്നേറ്റത്തിൽ പ്രധാന ഘടകം. ബിനിതയുടെ പൊതുപ്രവർത്തന, ഭരണ പരിചയങ്ങൾ മുന്നണിക്ക‌് മുതൽക്കൂട്ട‌്. 
  ഗ്രാമ﹣-ബ്ലോക്ക‌് പഞ്ചായത്തുകളുടെ വികസന പദ്ധതികൾ  മുന്നണിക്ക‌് അനുകൂല സാഹചര്യം സൃഷ‌്ടിക്കുന്നു. യുഡിഎഫ‌് ഭരണത്തിലായിരുന്ന പെരുമ്പളം പഞ്ചായത്ത‌ിൽ  കോൺഗ്രസുകാരിൽപ്പോലും അവമതിപ്പ‌് സൃഷ‌്ടിച്ചതായി ഭരണം.  ഭരണകക്ഷിപോലും പ്രതിഷേധിക്കുന്ന നിലയിലാണ്‌ അഴിമതി. ബിനിതയുടെ  അരൂക്കുറ്റി പഞ്ചായത്ത‌് ഭരണസാരഥ്യത്തിലെ  മികവ‌് നാടറിഞ്ഞതാണ്‌.  സ‌്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ‌്സണായിരുന്ന ഘട്ടത്തിൽ പദ്ധതിപ്പണം 100 ശതമാനം വിനിയോഗിച്ചു. 
കലാവസ്ഥാ വ്യതിയാനം സംബന്ധിച്ച‌് പ്രാദേശിക പഠനറിപ്പോർട്ട‌് തയ്യാറാക്കി. ദേശീയ സെമിനാറിൽ പങ്കെടുത്ത സംസ്ഥാനത്തെ 12 പഞ്ചായത്തുകളിൽ അരൂക്കുറ്റിയും ഉൾപ്പെട്ടു. 
   പെരുമ്പളം പാലം അനുവദിച്ചതും നിയമക്കുരുക്കഴിക്കാർ സർക്കാർ ജാഗ്രതയോടെ ഇടപെട്ടതും  ചർച്ചയാണ‌്. ഇക്കാര്യത്തിൽ പെരുമ്പളം പഞ്ചായത്ത‌് ഭരണനേതൃത്വവും ഷാനിമോൾ ഉസ്‌മാൻ എംഎൽഎയും പുലർത്തിയ നിസംഗത തെരഞ്ഞെടുപ്പ‌് വിഷയമായി. ബിനിത പ്രതിനിധീകരിച്ച പഞ്ചായത്ത‌് വാർഡിൽനിന്നാണ‌് പാലം തുടങ്ങുക. ഭൂമിയേറ്റെടുക്കലിന‌് സർവേയിൽ ഉൾപ്പെടെ ബിനിത മുന്നിൽനിന്നു.  പി എം പ്രമോദിന്റെ നേതൃത്വത്തിൽ ജില്ലാപഞ്ചായത്ത‌് നടപ്പാക്കിയ പദ്ധതികളും എൽഡിഎഫ‌് അനുകൂല ചിന്ത വോട്ടർമാരിൽ ഉണർത്തുന്നു. പെരുമ്പളം, അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തുകൾ പൂർണമായും തൈക്കാട്ടുശേരി പഞ്ചായത്തിലെ രണ്ട‌് വാർഡ‌് ഒഴികെയുള്ള പ്രദേശവുമാണ‌് ഡിവിഷൻ. പെരുമ്പളം യുഡിഎഫ‌് ഭരണത്തിലും മറ്റുള്ളവ എൽഡിഎഫ‌് ഭരണത്തിലുമായിരുന്നു. ബ്ലോക്കും എൽഡിഎ‌ഫ‌് ഭരണത്തിൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top