29 March Friday

കഞ്ചാവുമായി യുവമോർച്ച പ്രവർത്തകയും ഭർത്താവും പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

പിടിയിലായ നീനയും ഭർത്താവ് നിഖിലും കൂട്ടാളികളും

അരൂർ> യുവമോർച്ച പ്രവർത്തകയും ഭർത്താവും കഞ്ചാവുമായി പിടിയിൽ. കഞ്ചാവ് ഉപഭോഗവും വിൽപ്പനയും നടത്തിയ നാലു പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ്  പിടികൂടിയത്. യുവമോർച്ച നേതാവ് കൊച്ചി വൈറ്റില പൂതാനപ്പള്ളി നീനയും (32) ഭർത്താവ്‌ നിഖിലും (28) ഫോർട്ടുകൊച്ചി റഫീന മൻസിലിൽ സക്കീറും (32) അരൂർ പുതുപള്ളി വീട്ടിൽ അഫ്സലുമാണ് (38) പിടിയിലായത്‌.
 
ലഹരിമരുന്ന് വിതരണവും ഉപഭോഗവും തടയാൻ ലക്ഷ്യമിട്ട്, സംസ്ഥാന സർക്കാർ തദ്ദേശസ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും കൂട്ടായ്‌മയോടെ യോദ്ധാവ് പദ്ധതിയുടെ കീഴിൽ ജാഗ്രതാസമിതി രൂപീകരിച്ചിരുന്നു. സമിതി നൽകിയ സന്ദേശമനുസരിച്ച് ശനി രാത്രി പത്തോടെ അരൂർ കെൽട്രോൺ കമ്പനിയുടെ സമീപമുള്ള വീട്ടിൽനിന്ന് ആറ്‌ പാക്കറ്റുകളിലായി 47 ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. സ്വകാര്യ രഹസ്യാന്വേഷണ ഏജൻസി ജീവനക്കാരിയാണ് നീന. മറ്റു മൂന്നു പേരും നിരവധി കേസുകളിൽ വിചാരണ നേടുന്നവരാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top