29 March Friday

കഞ്ചാവുമായി യുവതിയും ബന്ധുവും പിടിയിൽ

സ്വന്തം ലേഖകൻUpdated: Monday Oct 3, 2022
ചാരുംമൂട്  
കഞ്ചാവുമായി യുവതി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ. കുപ്രസിദ്ധ ഗുണ്ട ലിജു ഉമ്മന്റെ ഭാര്യ കായംകുളം ചേരാവള്ളി തൈയ്യിൽ തെക്കതിൽ നിമ്മി (33)യെയും, ലിജുവിന്റെ അനുജൻ മാവേലിക്കര തെക്കേക്കര പുത്തൻ  വീട്ടിൽ ജൂലി തോമസി(37) നെയും വള്ളികുന്നം പൊലീസ് അറസ്‌റ്റു ചെയ്‌തു. സൗത്ത് മങ്കുഴിയിലെ വാടകവീട്ടിൽ നിന്നാണ് ഇരുവരെയും അറസ്‌റ്റ്‌ചെയ്‌തത് പ്രതികളിൽ നിന്ന്‌ 258 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 
   ജില്ലാ പൊലീസ് മേധാവി  ജി ജയ്‌ദേവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘവും സർക്കിൾ ഇൻസ്‌പെക്‌ടർ എം എം ഇഗ്‌നേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്‌ടർ ജി ഗോപകുമാർ, എസ് ഐ കെ മധു, അൻവർ, ജയന്തി, നിസാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. നിമ്മിയുടെ ഭർത്താവും നിരവധി കേസുകളിൽ പ്രതിയുമായ ലിജു ഉമ്മൻ കഞ്ചാവ് കേസിൽ ഇപ്പോൾ ജയിലിലാണ്. നിമ്മിയ്‌ക്കും ജൂലിയ്‌ക്കും മാവേലിക്കര, കുറത്തികാട്, കായംകുളം സ്‌റ്റേഷനുകളിൽ നിലവിൽ കേസുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top