26 April Friday

അനുശോചന പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

 മങ്കൊമ്പ്

നിലപാടിലും വിശ്വാസങ്ങളിലും ഉറച്ചുനിൽക്കുമ്പോഴും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന്‌ നൽകിയ വിലയാണ് കോടിയേരി ബാലകൃഷ്‌ണൻ നൽകിയ ഏറ്റവും വലിയ സന്ദേശം എന്ന് തോമസ് കെ തോമസ് എംഎൽഎ. എൻസിപി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുശോചനസമ്മേളനത്തിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിർചേരിയിലുള്ളവരെപ്പോലും അത്‌ഭുതപ്പെടുത്തിയും സൗഹൃദം ഉണ്ടാക്കിയും പ്രത്യയശാസ്‌ത്രത്തിലധിഷ്‌ഠിതമായ ഉത്തമജീവിതം നയിച്ച കമ്യൂണിസ്‌റ്റ്‌ നേതാവുകൂടിയായിരുന്നു കോടിയേരിയെന്നും എംഎൽഎ പറഞ്ഞു. 
ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന അനുശോചനസമ്മേളനത്തിൽ പ്രസിഡന്റ് എൻ സന്തോഷ്‌കുമാർ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ സാദത്ത് ഹമീദ്, വി ടി രഘുനാഥൻനായർ, റഷീദ് നമ്പിലശേരി, സജീവ് പുല്ലുകുളങ്ങര, പരമേശ്വരൻ, ഷേർളി തോമസ്, ജില്ലാ വൈസ്‌പ്രസിഡന്റ് ജോബിൾ പെരുമാൾ, സേവാദൾ ജില്ലാ ചെയർമാൻ റോചാ സി മാത്യു, ആസിഫ് അലി, അൻവർ പുതുപ്പള്ളി, രവികുമാരപിള്ള തുടങ്ങിയവർ സംസാരിച്ചു.
ആലപ്പുഴ
കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ കോൺഗ്രസ്‌ എസ്‌ ജില്ലാ കമ്മിറ്റി അനുശോചിച്ചു.  പിഡിപി വൈസ് ചെയർമാൻ അഡ്വ.മുട്ടം നാസർ, കേരളാ കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ഷിബു ലുക്കോസ് എന്നിവർ അനുശോചിച്ചു. കേരള കോൺഗ്രസ് എം ആലപ്പുഴ മണ്ഡലം കമ്മിറ്റി അനുശോചിച്ചു. തോമസ് കളരിക്കൽ അധ്യക്ഷനായി.
ലോക് താന്ത്രിക് ജനതാദൾ ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ്‌ ജി ശശിധരപ്പണിക്കർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പ്രൊഫ. ഗോവിന്ദൻ കുട്ടി കാർണവർ, സാദിക് മാക്കിയിൽ, കിസാൻ ജനത ജില്ലാ പ്രസിഡന്റ്‌ വി എൻ ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.
അമ്പലപ്പുഴ 
കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ്‌ നസീർ സലാം അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടാല അനുശോചന പ്രമേയം അവതരിപ്പിച്ചു.
കോൺഗ്രസ് എസ് അനുസ്‌മരണം സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദ്ദീൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ ജനറൽ സെക്രട്ടറി സാദിഖ് പട്ടന്റെപറമ്പിൽ അധ്യക്ഷനായി. 
രാഷ്‌ട്രീയകേരളത്തിന്റെ മതേതരമുഖമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ വിയോഗം നികത്താനാകാത്ത വിടവാണെന്ന് നാഷണൽ യൂത്ത് ലീഗ് അനുസ്‌മരിച്ചു.
കായംകുളം
കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ കായംകുളം നഗരസഭാധ്യക്ഷ പി ശശികല അനുശോചിച്ചു. തിങ്കളാഴ്‌ചത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായും അറിയിച്ചു. കോടിയേരി ഇടതുപക്ഷത്തിന്റെ ജനകീയമുഖമായിരുന്നെന്ന്‌ ജനാധിപത്യ കേരളാ കോൺഗ്രസ്‌ ഉന്നതാധികാരസമിതി അംഗം എൻ സത്യൻ അറിയിച്ചു. സിപിഐ എം മുതുകുളം ലോക്കൽ കമ്മിറ്റി മൗനജാഥ നടത്തി. മുരിങ്ങച്ചിറ ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ച മൗനജാഥ മുതുകുളം ഹൈസ്‌കൂൾ ജങ്‌ഷനിൽ സമാപിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top