25 April Thursday
മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യും

കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്ത് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
 
മാവേലിക്കര
മന്ത്രിമാരുടെ മാവേലിക്കര താലൂക്ക്തല പരാതി പരിഹാര അദാലത്ത് ശനി രാവിലെ ഒമ്പത് മുതൽ മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ എട്ട് മുതൽ പരാതികൾ നൽകാം. മന്ത്രി പി പ്രസാദ്  ഉദ്ഘാടനംചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. എംപിമാരായ എ എം ആരിഫ്, കൊടുക്കുന്നിൽ സുരേഷ്, എംഎൽഎമാരായ എം എസ് അരുൺകുമാർ, യു പ്രതിഭ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, കലക്ടർ ഹരിത വി കുമാർ തുടങ്ങിയവർ പങ്കെടുക്കും. 
സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാൻ ടോക്കൺ സംവിധാനമുണ്ട്‌. അപേക്ഷ എഴുതി നൽകുന്നതുൾപ്പെടെയുള്ള സഹായം ഉദ്യോഗസ്ഥർ നൽകും. തിരക്ക് ഒഴിവാക്കാനും പരാതി സ്വീകരിക്കാനും രജിസ്‌ട്രേഷനും ടോക്കൺ നൽകാനും പ്രത്യേകം കൗണ്ടറുകളും സജ്ജമാക്കി. പരാതി സ്വീകരിക്കാൻ മൂന്ന് കൗണ്ടറുകളുണ്ട്‌. ഒരോ കൗണ്ടറിലും പ്രത്യേകം ജീവനക്കാർ ഉണ്ടാകും. എല്ലാ അപേക്ഷകളും ഇവിടെ നൽകാം. നേരത്തെ അപേക്ഷ നൽകിയവർക്കായി പ്രത്യേകം കൗണ്ടറും ഉണ്ട്‌. കുടിവെള്ളം, ചായ, ലഘു ഭക്ഷണമടങ്ങിയ  ബോക്‌സ് എന്നിവ ഒരുക്കി. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വേഗത്തിൽ മന്ത്രിമാരെ കണ്ട് പരാതി നൽകാം. താൽക്കാലിക ചികിത്സ സൗകര്യവും അദാലത്തിന് ശേഷം വേദിയും പരിസരവും ശുചിയാക്കാൻ ഉദ്യോഗസ്ഥർ, കോളേജ് വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top