29 March Friday

പഠനം മുന്നേറേണ്ടത്‌ അറിവുകൾ പ്രായോഗികമാക്കി: മന്ത്രി ബിന്ദു

സ്വന്തം ലേഖകൻUpdated: Friday Feb 3, 2023

ഐച്ച്ആർഡി ചെങ്ങന്നൂർ എഞ്ചിനീയറിങ് കോളേജിൽ സംഘടിപ്പിക്കുന്ന സാങ്കേതിക സാംസ്കാരിക 
സംരംഭകത്വ വിപണന തൊഴിൽമേള തരംഗ് 23 മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി സജി ചെറിയാൻ സമീപം

ചെങ്ങന്നൂർ
സൈദ്ധാന്തികമായ അറിവുകളെ പ്രായോഗികരൂപത്തിലാക്കുന്ന വിധത്തിലാണ് പഠനം മുന്നേറേണ്ടതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ഐഎച്ച്ആർഡിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ എന്‍ജിനീയറിങ്‌ കോളേജിൽ നടക്കുന്ന സാങ്കേതിക സാംസ്കാരിക സംരംഭകത്വ വിപണന തൊഴിൽമേള തരംഗ്–-23 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എക്സ്പീര്യൻഷ്യൽ ലേണിംഗിനു ഏറെ പ്രാധാന്യമുള്ള കാലയളവാണിത്. കേരളത്തെ വൈജ്ഞാനികസമൂഹമായി ഉയർത്തുവാനുള്ള ശ്രമത്തിൽ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ചെങ്ങന്നൂർ പെരുമയുടെ തുടർച്ചയായി തരംഗ് –-23 മാറിയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ എന്‍ജിനീയറിംഗ് കോളേജ് ക്യാംപസിൽ അധുനിക ടർഫ് നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.
ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ്, നഗരസഭ ചെയർപേഴ്സൺ സൂസമ്മ എബ്രഹാം, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജെബിൻ പി വർഗ്ഗീസ്, വി വിജി, ഐഎച്ച്ആർഡി ഡയറക്ടർ ഡോ.പി സുരേഷ് കുമാർ, ഡോ.വി എ അരുൺകുമാർ, ഡോ.ജെ ദീപ, എം ശശികുമാർ, കെ ബിജുമോൻ, ലത മോൾ തോമസ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കോളേജ് പ്രിൻസിപ്പാൾ ഡോ.സ്മിത ധരൻ സ്വാഗതവും ഡോ.കെ ടി ഷാനവാസ് നന്ദിയും പറഞ്ഞു. സിനിമ താരം നവ്യ നായരുടെ നൃത്തപരിപാടിയും നടന്നു.
വെള്ളി രാവിലെ മുതൽ കലാ സാങ്കേതികമത്സരങ്ങൾ നടക്കും. വൈകിട്ട് നാലിന് സെമിനാർ–- വിജ്ഞാനവിനിമയവും വിവരാധിഷ്ഠിത ലോകവും. വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാൻ ജി എസ് പ്രദീപ് ഉദ്ഘാടനംചെയ്യും. വൈകിട്ട് ആറിന് ഗായകരായ രശ്മി സതീഷും ജാസി ഗിഫ്റ്റും നയിക്കുന്ന ഗാനസന്ധ്യ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top