26 April Friday

കൃഷ്‌ണപുരം വായനശാല പുതിയ 
കെട്ടിടത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

പുതിയതായി നിർമിച്ച കൃഷ്ണപുരം യുവജന സംഘടന വായനശാല 
കെട്ടിടം

കായംകുളം
കൃഷ്‌ണപുരം യുവജന സംഘടന ഗ്രന്ഥശാല ആൻഡ്‌ വായനശാല പുതിയ കെട്ടിടത്തിലേക്ക്. ഏഴ് പതിറ്റാണ്ടിലധികമായ വായനശാലയാണ്‌ പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്. കെട്ടിടം മന്ത്രി പി പ്രസാദ് ശനി വൈകിട്ട് നാലിന് നാടിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
വായനാശാലാ പ്രസിഡന്റ്‌ കെ ശ്രീകുമാർ അധ്യക്ഷനാകും. പ്രൊഫ. എസ് ഗുപ്തൻനായർ സ്‌മരണിക യു പ്രതിഭ എംഎൽഎ പ്രകാശിപ്പിക്കും. ഡോ.എം ജി ശശിഭൂഷൺ മുഖ്യപ്രഭാഷണം നടത്തും. ഞായർ വൈകിട്ട് നാലിന് നടക്കുന്ന സാംസ്‌കാരികസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. ഡോ. എം ജി ശശിഭൂഷൺ അധ്യക്ഷനാകും. വയലാർ ശരച്ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. തിങ്കൾ വൈകിട്ട് നാലിന് നടക്കുന്ന പ്രൊഫ. എസ് ഗുപ്തൻനായർ അനുസ്‌മരണം മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ  ഉദ്ഘാടനംചെയ്യും. കെ കെ അനിൽകുമാർ അധ്യക്ഷനാകും. ആലങ്കോട് ലീലാകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തും കലക്‌ടർ വി ആർ കൃഷ്‌ണതേജ സമ്മാനം നൽകും.
ദേശീയപാതയോരത്ത് നവീനരീതിയിലാണ് കെട്ടിടം നിർമിച്ചത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഗ്രന്ഥശാലയുടെ ഭൂമിയും കെട്ടിടത്തിന്റെ ഒരു ഭാഗവും നഷ്‌ടമായി. ഇതിനെത്തുടർന്നാണ് പുതിയ കെട്ടിടം എന്ന ആശയത്തിലേക്ക് നിർവാഹകസമിതി നീങ്ങിയത്. ദേശീയപാതാ അതോറിറ്റിയിൽനിന്ന് ലഭിച്ച നഷ്‌ടപരിഹാരത്തുക ഉപയോഗിച്ചാണ് കെട്ടിടനിർമാണം പൂർത്തിയാക്കിയത്. 
വാർത്താസമ്മേളനത്തിൽ കൃഷ്‌ണപുരം യുവജന സംഘടന ഗ്രന്ഥശാല, വായനശാല പ്രസിഡന്റ്‌ കെ ശ്രീകുമാർ, സെക്രട്ടറി അഡ്വ. സി എ അരുൺകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ്‌പ്രസിഡന്റ്‌ കെ കെ അനിൽകുമാർ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top