18 April Thursday

സുരക്ഷാ ട്രെയിനിങ് ക്ലാസ് നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

സുരക്ഷാ ട്രെയിനിങ് ക്ലാസ് കാർത്തികപ്പള്ളി ഫുഡ് സേഫ്റ്റി ഇൻസ്‌പെക്‌ടർ സൗമ്യ ഉദ്ഘാടനംചെയ്യുന്നു

കായംകുളം
ഭക്ഷ്യസുരക്ഷാ വകുപ്പും കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ്‌ അസോസിയേഷൻ കായംകുളം യൂണിറ്റ് കമ്മിറ്റിയും ചേർന്ന്‌ ഹോട്ടൽ ജീവനക്കാർക്ക് ഭക്ഷണം പാകംചെയ്യുമ്പോഴും വിതരണംചെയ്യുമ്പോഴും പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സുരക്ഷാ ട്രെയിനിങ് ക്ലാസ് നടത്തി. കാർത്തികപ്പള്ളി സർക്കിൾ ഓഫീസർ സൗമ്യ  ഉദ്ഘാടനംചെയ്‌തു. അസോസിയേഷൻ ജില്ലാ ട്രഷറർ എസ് കെ നസീർ അധ്യക്ഷനായി. മാവേലിക്കര സർക്കിൾ ഓഫീസർ ശ്രീലക്ഷ്‌മി മുഖ്യപ്രഭാഷണം നടത്തി. ഫുഡ് ആൻഡ് സേഫ്റ്റി ട്രെയിനർ സനൂശ് ചന്ദ്രൻ ക്ലാസ് നയിച്ചു തിലക്, ജലീൽബ്രുഫിയ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top