25 April Thursday

ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിക്ക് 
കെഎസ്‌ആർടിസി ജീവനക്കാർ രക്ഷകരായി

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023
കായംകുളം
കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിക്ക് കണ്ടക്‌ടറുടെയും ഡ്രൈവറുടെയും സമയോചിത ഇടപെടലിലൂടെ പുതുജീവൻ. വ്യാഴം രാവിലെ പത്തോടെ ആറാട്ടുപുഴയിൽനിന്ന്‌ കായംകുളത്തേക്ക് വന്ന കായംകുളം ഡിപ്പോയിലെ ബസിലായിരുന്നു സംഭവം. 
ഇവർ വീണത്‌ കണ്ട് യാത്രക്കാർ അറിയിച്ചതോടെ കണ്ടക്‌ടറും ഡ്രൈവർ അബ്‌ദുൽ റഹുമാനും ട്രിപ്പ് വേണ്ടെന്നുവച്ച് ഇവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായി. തുടർന്ന് ബസ് നേരെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചു. യുവതിയെ ഉടൻ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റി. ആശുപത്രിയിലെ ഡോകടർമാരും ജീവനക്കാരും യുവതിക്ക് അടിയന്തരചികിത്സ നൽകി. ബസിലെ മറ്റ്‌ യാത്രക്കാരുടെ സഹായവും ഇവർക്ക് ലഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top