28 March Thursday
16 വര്‍ഷവും കിരീടം

മിന്നിച്ച്‌ മാന്നാർ എൻഎസ്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

ജില്ലാ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മാന്നാർ എൻഎസ് ബോയ്സ് എച്ച്എസ്എസ് ടീമിന് 
എ എം ആരിഫ് എംപി ട്രോഫി സമ്മാനിക്കുന്നു

ആലപ്പുഴ 
ജില്ലാ സ്‌കൂൾ കലോത്സവത്തിൽ സ്‌കൂളുകളുടെ വിഭാഗത്തിൽ 206 പോയിന്റോടെ മാന്നാർ എൻഎസ് ബോയ്‌സ് എച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാരായി. തുടർച്ചയായ 16–-ാം വർഷമാണ്‌ മാന്നാർ എൻഎസ്‌ കിരീടം നിലനിർത്തുന്നത്‌. 
കോവിഡ്‌ മഹാമാരിയെത്തുടർന്ന്‌ 2020, 2021 വർഷങ്ങളിൽ കലോത്സവം നടത്തിയില്ല. 172 പോയിന്റോടെ ആലപ്പുഴ സെന്റ് ജോസഫ് ജിഎച്ച്എസ്എസ് രണ്ടാംസ്ഥാനത്തെത്തി. 
ചേർത്തല മുട്ടം ഹോളിഫാമിലി (165), നങ്ങ്യാർകുളങ്ങര ബിബിജിഎച്ച്‌എസ് (159), മാവേലിക്കര മറ്റം സെന്റ് ജോൺസ്‌ (157) സ്‌കൂളുകൾ തൊട്ടുപിന്നിലുണ്ട്‌. 
 
എച്ച്‌എസ്‌എസ്‌ ജനറൽ
മാന്നാർ എൻഎസ് ബോയ്‌സ് എച്ച് എസ്എസ് – -155
ചേർത്തല മുട്ടം ഹോളിഫാമിലി –- 98
ഗവ. ജിവിഎച്ച്‌എസ്‌എസ്‌ മാവേലിക്കര –- 92
എച്ച്‌ എസ്‌ ജനറൽ
നങ്ങ്യാർകുളങ്ങര ബിബിജിഎച്ച്‌എസ് – -126
സെന്റ് ജോൺസ് എച്ച്എസ്എസ് മറ്റം –- 79
ചേർത്തല ഗവ. ഗേൾസ് എച്ച്എസ്എഎസ് – -77
യുപി ജനറൽ
നീർക്കുന്നം എസ്ഡിവി ജിയുപിഎസ് – -41
മാവേലിക്കര ഗവ. ഗേൾസ് എച്ച്എസ്എസ് – -38
താമരക്കുളം വിവിഎച്ച്‌എസ്‌എസ്‌ – -33
എച്ച്‌എസ്‌ അറബിക്
നദുവത്ത് നഗർ വിജെഎച്ചഎസ്എസ് – -70
വീയപുരം ഗവ. എച്ച്എസ്എസ് – -50
മുഹമ്മ എബിവി എച്ച് എസ്എസ് –- 47
യുപി അറബിക്
നദുവത്ത് നഗർ വിജെഎച്ച്‌എസ്എസ് – -45
യുപിഎസ്‌ പുന്നപ്ര –- 43
വീയപുരം ഗവ. എച്ച്എസ് – -41
എച്ച്‌എസ്‌ സംസ്‌കൃതം
തുറവൂർ ടിഡി എച്ച്എസ്എസ് – -65
കുട്ടംപേരൂർ എസ്‌കെവി എച്ച്എസ് –- 58
വള്ളികുന്നം എസ്എൻഡിപി സംസ്‌കൃതം സ്‌കൂൾ – -55
യുപി സംസ്‌കൃതം
മണ്ണാറശാല യുപിഎസ് –- 70
ആറാട്ടുപുഴ എംയു യുപിഎസ് –- 43
തുറവൂർ ടിഡിടിടിഐ – -35
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top