29 March Friday
ദേശീയപാത വികസനം

സമാന്തര ബൈപാസ് തൂണുകളുടെ 
കോണ്‍ക്രീറ്റിങ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ നിലവിലെ ബൈപാസിന് സമാന്തരമായി നിര്‍മിക്കുന്ന 
പാലത്തിന്റെ തൂണുകളുടെ നിര്‍മാണം പുരോഗമിക്കുന്നു

 
ആലപ്പുഴ
ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നിലവിലെ ബൈപാസിന് സമാന്തരമായി നിർമിക്കുന്ന പാലത്തിന്റെ തൂണുകളുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ. ആദ്യ തൂണിന്റെ കോൺക്രീറ്റിങ്‌ ബുധനാഴ്‌ച പൂർത്തിയായി. 46–--ാം നമ്പർ തൂണിന്റെ കോൺക്രീറ്റിങ്ങാണ് പൂർത്തിയായത്. കലക്‌ടർ വി ആർ കൃഷ്‌ണതേജ സ്ഥലത്തെത്തി ജോലികൾ വിലയിരുത്തി. 
ആഗസ്‌ത്‌ അഞ്ചിനാണ് സമാന്തര ബൈപാസിനായുള്ള പ്രവർത്തനം ആരംഭിച്ചത്. 114–--ാമത്തെ ദിവസത്തിൽ ആദ്യ പില്ലറിന്റെ കോൺക്രീറ്റിങ് നടത്താനായി. പിയർ ഫൈനൽ ലിഫ്റ്റ് കോൺക്രീറ്റിങ്‌ സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. 23 തൂണുകളുടെ ഡ്രഡ്‌ജിങ്‌ പൂർത്തിയായി. 10 എണ്ണത്തിന്റെ ജോലികൾ പുരോഗമിക്കുന്നു. 3.43 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന സമാന്തര ബൈപാസിന് 95 സ്‌പാനുകളും 96 തൂണുകളുമുണ്ട്. വളരെ വേഗത്തിൽ ബൈപാസിലെ പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. ഡെപ്യൂട്ടി കലക്‌ടർ (എൽഎ) ചന്ദ്രശേഖരൻ നായർ, പി വി സജീവ് എന്നിവർ കലക്‌ടർക്കൊപ്പം ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top