20 April Saturday

തുടര്‍ചികിത്സ 
ധനസഹായം

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022
ആലപ്പുഴ 
സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് (മത്സ്യബോർഡ്) സാന്ത്വനതീരം പദ്ധതിയിൽ  മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും പെൻഷൻകാർക്കും ഗുരുതര രോഗങ്ങൾക്ക് അഞ്ചു വർഷത്തേക്ക് തുടർചികിത്സ ധനസഹായം നൽകുന്നു. ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത് മൂന്നുവർഷം പൂർത്തിയായി 23 വയസ് കഴിഞ്ഞ, പ്രതിവർഷം 50,000 രൂപയിൽ താഴെ വരുമാനമുളളവർക്കാണ് ആനുകൂല്യം ലഭിക്കുക.
 ഹൃദയശസ്‌ത്രക്രിയ കഴിഞ്ഞവർക്ക് 25,000 രൂപയും ഡയാലിസിസ് ചെയ്യുന്നവർ, കാൻസർ രോഗികൾ എന്നിവർക്ക് 50,000 രൂപ വീതവും കരൾരോഗികൾ, തളർവാതം/കിടപ്പു രോഗികൾ എന്നിവർക്ക് 20,000 രൂപ വീതവും ഓട്ടിസം/ഗർഭാശയ രോഗമുളളവർ എന്നിവർക്ക് 10,000 രൂപ വീതവും ധനസഹായം ലഭിക്കും. 
തുടർ ചികിത്സ നടത്തുന്നവർ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഫിഷറീസ് ഓഫീസുകളിൽ അപേക്ഷ നൽകണം. സർക്കാർ സഹകരണ ആശുപത്രികളിലെ തുടർചികിത്സയ്‌ക്കാണ് ധനസഹായം. സർക്കാർ ആശുപത്രികളിൽനിന്ന് റഫർ ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്‌ക്കും ബില്ലുകളുടെയും സാക്ഷ്യപത്രങ്ങളുടെയും അടിസ്ഥാനത്തിൽ ചെലവായ തുക അനുവദിക്കും. 
അപേക്ഷയോടൊപ്പം ആധാർ കാർഡ്, റേഷൻ കാർഡ്, ചികിത്സിച്ച ഡോക്‌ടർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, സർക്കാർ ആശുപത്രിയിലെ റഫറൻസ് രേഖ (സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്‌ക്ക്‌), ഡോക്‌ടർ സാക്ഷ്യപ്പെടുത്തിയ അസൽ ബില്ലുകൾ, മത്സ്യബോർഡ് പാസ്ബുക്കിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നീ രേഖകൾ സഹിതം ഫിഷറീസ് ഓഫീസിൽ അപേക്ഷിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top