20 April Saturday

എയ്ഡ്‌സ് ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

ജില്ലാ എയ്ഡ്സ് ദിനാചരണം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാ ഉദ്ഘാടനം അമ്പലപ്പുഴ ഗവ. കോളേജിൽ എച്ച് സലാം എംഎൽഎ നിർവഹിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കവിത അധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ ജമുന വർഗീസ് മുഖ്യപ്രഭാഷണംനടത്തി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് ബാബു റെഡ് റിബൺ അണിയിച്ചു. ജില്ലാ പഞ്ചായത്തംഗം പി അഞ്ജു പ്രതിജ്ഞ ചൊല്ലി. ഡോ. ജെ ജിൻസി ക്ലാസെടുത്തു. എയ്ഡ്‌സ് ദിന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി ബലൂണുകൾ പറത്തി. 
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ആർ ജയരാജ്, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ അരുൺ ജേക്കബ്, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ ദീപ്തി, ജില്ലാ മാസ് മീഡിയ ഓഫീസർ പി എസ് സുജ, എൻഎസ്എസ് വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.
ആലപ്പി ഡിസ്ട്രിക് നെറ്റ്‌വർക്ക് ഓഫ് പീപ്പിൾ ലിവിങ് വിത്ത് എച്ച്ഐവി എയ്ഡ്സും യുഐടി ആലപ്പുഴ എൻഎസ്എസ് യൂണിറ്റും ചേർന്ന്‌ എയ്ഡ്സ് ദിനം ആചരിച്ചു. പ്രിൻസിപ്പൽ ഡോ. ടി ആർ അനിൽകുമാർ ഉദ്ഘാടനംചെയ്‌തു. പ്രോഗ്രാം ഓഫീസർ റോഷ്നി സ്വാഗതം പറഞ്ഞു. കെയർ ആൻഡ്‌ സപ്പോർട്ട് കോ–-ഓർഡിനേറ്റർ ഗിരിജ ബോധവൽക്കരണ ക്ലാസെടുത്തു.
കറ്റാനം പോപ് പയസ്  ഹയർ സെക്കൻഡറി സ്‌കൂൾ ഭാരത് സ്‌കൗട്ട്‌സിന്റെ ആഭിമുഖ്യത്തിൽ സർഫ് സ്‌മാർട് എന്ന പേരിൽ എയ്ഡ്‌സ് ബോധവൽക്കരണ സെമിനാർ നടത്തി. ഫാ. സിൽവസ്‌റ്റർ തെക്കേടത്ത് ഉദ്ഘാടനംചെയ്‌തു. റിസോഴ്‌സ് പേഴ്‌സൺ ചാക്കോ എലിസബത്ത് ക്ലാസ്‌ നയിച്ചു. പ്രിൻസിപ്പൽ സുമ എസ് മലഞ്ചരിവിൽ അധ്യക്ഷയായി. സ്‌കൗട്ട്‌സ് മാസ്‌റ്റർ സി ടി വർഗീസ് മുഖ്യസന്ദേശം നൽകി.
ചെങ്ങന്നൂർ ഗവ. ഐടിഐ റെഡ് റിബൺ ക്ലബിന്റെയും എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ എയ്ഡ്‌സ് ദിനാചാരണം നടത്തി. പ്രിൻസിപ്പൽ എൽ മിനി ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രിൻസിപ്പൽ ജി വിജയകുമാർ അധ്യക്ഷനായി. ചെങ്ങന്നൂർ ജില്ലാ ആശുപത്രി ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്‌ടർ കൃഷ്ണറാം ബോധവൽക്കരണക്ലാസ്‌ നയിച്ചു.
മുഹമ്മ സാമൂഹികാ രോഗ്യകേന്ദ്രം  എയ്ഡ്സ്ദിന സന്ദേശ വാഹനറാലി നടത്തി. റാലി മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ഷാബു ഫ്ലാഗ്ഓഫ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top