29 March Friday

കുട്ടനാട്ടിലെ റോഡുകൾക്ക്‌ 29.16 കോടി

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021
മങ്കൊമ്പ്
കുട്ടനാട്ടിലെ വിവിധ റോഡുകളുടെ നവീകരണത്തിനും പുനർനിർമാണത്തിനും 29.16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു. 
മുഴുവൻ റോഡുകളുടെയും പുനർനിർമാണവും നവീകരണവും സമയബന്ധിതമായി പൂർത്തിയാക്കും. റിബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ 22.28 കോടിയുടെയും പൊതുമരാമത്തുവകുപ്പിന് കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 6.71 കോടിയുടെയും ഭരണാനുമതിയാണ് ലഭിച്ചത്. 
രാമങ്കരി എസി കോളനി - വേഴപ്രാ ചർച്ച് റോഡിന്റെ പുനർ നിർമാണത്തിന്‌ 3.6 കോടി രൂപയുടെ ഭരണാനുമതിയായി. തുറമുഖം, ജലവിഭവം, തദ്ദേശഭരണവകുപ്പ് എന്നിവയ്‌ക്ക്‌ റോഡുകളുടെയും നടപ്പാതകളുടെയും നവീകരണം ആവശ്യപ്പെട്ട് സമർപ്പിച്ച പദ്ധതികളുടെ പരിശോധന പൂർത്തിയാകുന്നതായും എംഎൽഎ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top