25 April Thursday

കടൽകടന്നും 
പിടിമുറുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020

മുചക്ര വാഹനത്തിൽ ചകിരിയുമായി പോകുന്ന തൊഴിലാളി

ആലപ്പുഴ
പരമ്പരാഗത രീതികൾക്ക്‌ പകരം പുതിയ വിപണന തന്ത്രങ്ങളിലാണ്‌ എൽഡിഎഫ്‌ സർക്കാർ‌. സ്വദേശത്തും വിദേശത്തും ഒരുപോലെ കയർ ഉൽപ്പന്നങ്ങൾ ലഭ്യമാകുന്ന വിപണന നയം.  ഇതര സംസ്ഥാനങ്ങളും വിദേശവുമാണ്‌ കയറിന്റെ വൻ വിപണികൾ.  
ആലപ്പുഴയിൽ നടന്ന 2019 കയർ കേരളയിൽ 399 കോടിക്കുള്ള  ഓർഡറാണ്‌ ലഭിച്ചത്‌. ഇത്‌ തൊട്ടു മുൻ വർഷത്തേതിന്റെ ഇരട്ടിയിലധികമാണ്‌.‌ കൈത്തറി ഉൽപ്പന്നങ്ങൾ (48 കോടി), ടഫ്റ്റഡ് മാറ്റുകൾ ( 75), ചകിരിച്ചോർ (- 59), മറ്റു ഉൽപ്പന്നങ്ങൾ   (32 ), ജിയോ ടെക്‌സ്‌റ്റൈയിൽസ് ( 119 ), മറ്റ് ആഭ്യന്തര മാർക്കറ്റ് ഉൽപ്പന്നങ്ങൾ ( 66) എന്നിങ്ങനെയാണ്‌ കയർ കേരളയിൽ ലഭിച്ച ഓർഡർ. 
കയറ്റുമതിക്കൊപ്പം ആഭ്യന്തര വിപണി വികസിപ്പിക്കുന്നതിനും  അയൽ സംസ്ഥാനങ്ങളിൽ പ്രമുഖ കൺസ്യൂമർ സ്‌റ്റോറുകളിൽ വിൽപ്പന ഔട്ട്‌ലെറ്റ്‌ സ്ഥാപിക്കുന്നതിനും കരാറായി‌.   20-21 ആകുമ്പോൾ ഇന്ത്യയിലെ ആയിരം പ്രമുഖ കടകളിൽ കയറുൽപ്പന്നങ്ങളുടെ പ്രദർശന വിൽപ്പന കേന്ദ്രങ്ങൾ ഉണ്ടാകും. 
റിലയൻസ്, രത്‌നഗിരി ഇംപക്‌സ്, വിശാൽ മെഗാമാർട്ട്, ഡി മാർട്ട്, ഷോപ്പേഴ്‌സ് സ്‌റ്റോപ്പ്, ട്രൈഫെഡ് എന്നീ വൻകിട സ്‌റ്റോറുകൾ വഴിയാണ്‌ വിപണനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top