ആലപ്പുഴ
എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് 783 കുപ്പി വ്യാജമദ്യവും പിടികൂടി. കേസിൽ ചേപ്പാട് റെയിൽവേ ജങ്‌ഷന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന സുതീന്ദ്രലാലിനെ (47) അറസ്‌റ്റ് ചെയ്‌തു. വ്യാജമദ്യം നിർമിച്ച് 500 മില്ലിലിറ്റർ കുപ്പികളിലാക്കി സ്‌റ്റിക്കറും ഹോളോഗ്രാമും പതിപ്പിച്ചാണ് വിൽപ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു. ഒരുമാസമായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. പ്രാദേശിക വിൽപ്പനക്കാർ വഴിയാണ് മദ്യം വിറ്റിരുന്നത്. വീടിന്റെ മുകളിലെ നിലയിലായിരുന്നു കേന്ദ്രം. ഇവിടെ ബോട്ടിലിങ് യൂണിറ്റുകളടക്കം സജ്ജീകരിച്ചിരുന്നു. വ്യാജ ലേബലുകൾ, സ്‌റ്റിക്കറുകൾ, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര, 5000 കാലിക്കുപ്പികൾ, 40 കന്നാസുകൾ, ബ്ലെൻഡിങ് ടാങ്ക്, മോട്ടോർ എന്നിവയും കണ്ടെടുത്തു.
ആലപ്പുഴ എക്‌സെസ് ആന്റി നാർകോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് സിഐ മഹേഷ്, പ്രിവന്റീവ് ഓഫീസർമാരായ ഗോപകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ റെനി, ദിലീഷ്, സന്തോഷ്, ശ്രീജിത്ത്, രശ്‌മി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..