കാർത്തികപ്പള്ളി
കേരള കോ–--ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം ചേപ്പാട് ജി കെ ഓഡിറ്റോറിയത്തിൽ സിഐടിയു ദേശീയ കൗൺസിലംഗം ആർ നാസർ ഉദ്ഘാടനംചെയ്‌തു.
യൂണിയൻ ജില്ലാ പ്രസിഡന്റ് വി എസ് പുഷ്‌പരാജ് അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി മനു ദിവാകരൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
പാർടി ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ പ്രസാദ്, ജില്ലാ കമ്മിറ്റിയംഗം എൻ സജീവൻ, ആർ രവീന്ദ്രൻ, കെ എസ് ജയപ്രകാശ്, കെ കെ സുരേഷ്‌കുമാർ, പി ജി ഗിരീഷ്, പി വി കുഞ്ഞുമോൻ, കെ ബി ജയപ്രകാശ് എന്നിവർ സംസാരിച്ചു.-
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..