18 December Thursday

കോടിയേരി സ്‌മരണയിൽ നാട്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

മാവേലിക്കര ഏരിയ കമ്മിറ്റി മാങ്കാംകുഴിയിൽ സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജി ഹരിശങ്കർ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ 
സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്‌ ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ഒന്നാംചരമവാർഷികം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആചരിച്ചു. പാർടി ഏരിയ, ലോക്കൽ കമ്മിറ്റികളുടെയും ബ്രാഞ്ചുകളുടെയും നേതൃത്വത്തിലായിരുന്നു അനുസ്‌മരണം. പാർടി ഓഫീസുകൾ, തൊഴിൽശാലകൾ, ബ്രാഞ്ച്‌, ലോക്കൽ കേന്ദ്രങ്ങൾ എന്നിവിടങ്ങൾ കൊടിതോരണങ്ങൾകൊണ്ട്‌ അലങ്കരിച്ചു. പതാക ഉയർത്തി, കോടിയേരിയുടെ ഛായചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി.  
മാവേലിക്കര ഏരിയ കമ്മിറ്റി മാങ്കാംകുഴിയിൽ സംഘടിപ്പിച്ച സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ജി ഹരിശങ്കർ ഉദ്ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കര അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ മധുസൂദനൻ, കോശി അലക്‌സ്‌, ഏരിയ സെക്രട്ടറി ജി അജയകുമാർ എന്നിവർ സംസാരിച്ചു.
ചാരുംമൂട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം ജി രാജമ്മ അധ്യക്ഷയായി. ഏരിയ സെക്രട്ടറി ബി ബിനു, ബിനു താമരക്കുളം, പി രാജൻ, വി ഗീത എന്നിവർ സംസാരിച്ചു.
പുള്ളിക്കണക്കിൽ നടന്ന യോഗം ജില്ലാ കമ്മിറ്റിയംഗം അഡ്വ. എൻ ശിവദാസൻ ഉദ്‌ഘാടനംചെയ്‌തു.
ഹരിപ്പാട് നാരകത്തറ ചോയ്സ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാസെക്രട്ടറിയറ്റംഗം കെ എച്ച്‌ ബാബുജാൻ ഉദ്ഘാടനംചെയ്‌തു. എസ് കൃഷ്‌ണകുമാർ അധ്യക്ഷനായി. എം തങ്കച്ചൻ, എ സന്തോഷ്‌, രുഗ്‌മിണി രാജു, എസ്‌ സുരേഷ്‌കുമാർ, ടി എം ഗോപിനാഥൻ, എന്നിവർ സംസാരിച്ചു.
കായംകുളത്ത്‌ ആലപ്പുഴ സഹകരണ സ്‌പിന്നിങ്‌ മിൽ ചെയർമാൻ എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പി ഗാനകുമാർ, എസ് നസിം, ബി അബിൻ ഷാ, എസ് സുനിൽകുമാർ, കർഷകസംഘം സംസ്ഥാന വൈസ്‌പ്രസിഡന്റ് ഷേഖ്‌ പി ഹാരീസ് എന്നിവർ സംസാരിച്ചു.
മുതുകുളം ഹൈസ്‌കൂൾ ജങ്‌ഷനിൽ നടന്ന സമ്മേളനം കെ വിജയകുമാർ ഉദ്ഘാടനംചെയ്‌തു. കെ എസ് ഷാനി അധ്യക്ഷനായി. ആറാട്ടുപുഴ തെക്ക് ലോക്കൽ കമ്മിറ്റി ഓഫീസിന്‌ മുന്നിൽ സമ്മേളനം ജി ബിജുകുമാർ ഉദ്ഘാടനംചെയ്‌തു. കെ ശ്രീകൃഷ്‌ണൻ അധ്യക്ഷനായി. ചേപ്പാട് കിഴക്ക് നടന്ന സമ്മേളനം ആർ വിജയകുമാർ ഉദ്ഘാടനംചെയ്‌തു. ജോൺ ചാക്കോ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top