ചാരുംമൂട്
പതാകകളുടെ നിറഭേദങ്ങൾക്കപ്പുറത്ത് എല്ലാവരും ഒന്നിച്ചുനിൽക്കേണ്ട കാലത്ത് കേരളത്തിൽ പ്രതിപക്ഷം ബിജെപിക്കൊപ്പമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. നാനാത്വത്തിൽ ഏകത്വം എന്ന മനോഹരമായ പ്രയോഗം മാഞ്ഞുപോകുന്ന വേദനാജനകമായ കാഴ്‌ച നാം കാണുന്നത്. ഇന്ത്യൻ മതനിരപേക്ഷത ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നു. ഇടതുപക്ഷം ശക്തമാകേണ്ട കാലമാണിതെന്ന് വർത്തമാനകാല രാഷ്‌ട്രീയം തെളിയിക്കുകയാണ്. എൻ രാമകൃഷ്‌ണൻനായരുടെ ഒമ്പതാം ചരമവാർഷിക ദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സഹകരണമേഖല തകർക്കാനുള്ള ആസൂത്രിത നീക്കമാണ് ബിജെപി നടത്തുന്നത്. സഹകരണമേഖലയെ കണ്ണിലെ കൃഷ്‌ണമണി പോലെ സംരക്ഷിക്കും– സ്വരാജ് പറഞ്ഞു. എൻ എസ് ശ്രീകുമാർ അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയറ്റംഗം ജി രാജമ്മ, എം എസ് അരുൺകുമാർ എംഎൽഎ, ജില്ലാ കമ്മിറ്റിയംഗം ആർ രാജേഷ്, ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു, പി രാജൻ, എൻ മോഹൻകുമാർ, ജെ രവീന്ദ്രനാഥ്, എൻ എസ് സലിംകുമാർ, കെ വി അഭിലാഷ്‌കുമാർ, ബിജി പ്രസാദ്, വി കെ അനിൽ, കെ രാജു, വി കെ അജിത്ത് എന്നിവർ സംസാരിച്ചു. രാവിലെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. പടയണിവെട്ടത്തുനിന്ന് അനുസ്‌മരണ റാലിയുമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..