ആലപ്പുഴ
സാമൂഹ്യനീതിവകുപ്പിന്റെ നേതൃത്വത്തിൽ പത്തിയൂർ ഗവ. ഹൈസ്‌കൂളിൽ നടന്ന അന്താരാഷ്‌ട്ര വയോജന വാരാചരണം യു പ്രതിഭ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. പത്തിയൂരിലെ പകൽവീട് ‘സായംപ്രഭ ഹോമി’ന് എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാഹനം വാങ്ങിനൽകുമെന്ന് യു പ്രതിഭ അറിയിച്ചു. വയോജനങ്ങളെ എംഎൽഎ ആദരിച്ചു. വയോജനമന്ദിരങ്ങളിലും സായംപ്രഭ ഹോമുകളിലും വിനോദ കലാമത്സരങ്ങളുമുണ്ടായി.
മണ്ണഞ്ചേരി, പട്ടണക്കാട്, വള്ളികുന്നം, അരൂർ, പത്തിയൂർ, ഭരണിക്കാവ് പഞ്ചായത്തുകളിലെ സായംപ്രഭ ഹോമുകളിൽ നാലിന് രാവിലെ 10 മുതൽ ഒന്നുവരെ ആരോഗ്യവകുപ്പിന്റെ പങ്കാളിത്തത്തോടെ മെഡിക്കൽക്യാമ്പ് നടത്തും. വയോജന സംരക്ഷണ മേഖലയിലെ വിദഗ്‌ധരെ ഉൾപ്പെടുത്തി മീഡിയ വില്ലേജുമായി സഹകരിച്ച് റേഡിയോ ചാറ്റ്‌ഷോ, സോഷ്യൽ മീഡിയ റീൽസ്, ബോധവൽക്കരണം, വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വയോജന സംരക്ഷണപ്രതിജ്ഞ എന്നിവയും നടത്തും.
പഞ്ചായത്ത് പ്രസിഡന്റ് എൽ ഷീബ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി എസ് താഹ, ജില്ലാ സാമൂഹ്യനീതി ഓഫീസർ എ ഒ അബീൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ജി ഉണ്ണികൃഷ്‌ണൻ, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് മനു ചെല്ലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥരിംസമിതി അധ്യക്ഷൻ മണി വിശ്വനാഥ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബി പവിത്രൻ, ഐ ജയകുമാരി, അനിത രാജേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി സി എസ് സുജാത, ഐസിഡിഎസ് സൂപ്പർവൈസർ കെ ബി സുജാത എന്നിവർ സംസാരിച്ചു.
മുതുകുളം കലാവിലാസിനി വായനശാല വിമുക്തഭടൻ മുതുകുളം തെക്ക് പ്രീതാലയത്തിൽ കെ ഭാസ്‌കരനെ ആദരിച്ചു. വായനശാല പ്രസിഡന്റ് തോമസ് വർഗീസ്, സെക്രട്ടറി എസ് കെ പിള്ള എന്നിവർ സംസാരിച്ചു.
മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ കുഴുവേലിൽ തങ്കമ്മപിള്ളയെ ആദരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ വിജയകുമാർ പൊന്നാട അണിയിച്ചു.
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മുതുകുളം ബ്ലോക്ക് കമ്മിറ്റി ലോക വയോജനദിനമാചരിച്ചു. മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് കെ വി ജ്യോതിപ്രഭ ഉദ്ഘാടനംചെയ്‌തു. യൂണിയൻ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. എസ് കെ ഗോവിന്ദൻകുട്ടി കാരണവർ അധ്യക്ഷനായി.
മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ വയോജനദിനാചരണം ‘പുണ്യ സായന്തനം’ മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. വയോജനസംരക്ഷണം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വസഥം വാർത്താപത്രികയുടെ വിശേഷാൽ പതിപ്പ് മന്ത്രി പ്രകാശിപ്പിച്ചു. ജോസഫ് എം പുതുശേരി വയോജനദിന സന്ദേശം നൽകി. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ ആദരിച്ചു. സംഗീതവിരുന്നുമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..