ചാരുംമൂട്
പുരോഗമന കലാസാഹിത്യസംഘം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. 28, 29 തീയതികളിൽ ചാരുംമൂട്ടിലാണ് സമ്മേളനം. ജി ഭുവനേശ്വരൻ രക്തസാക്ഷി സ്‌മാരകത്തിൽ നടന്ന രൂപീകരണയോഗം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് രാമപുരം ചന്ദ്രബാബു അധ്യക്ഷനായി. സിപിഐ എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു, തോമസ് ചാക്കോ, എം ജോഷ്വ, പി രാജേഷ്, ഇലിപ്പക്കുളം രവീന്ദ്രൻ, വള്ളികുന്നം രാജേന്ദ്രൻ, കെ എൻ ശ്രീകുമാർ, എം ജി രാധാകൃഷ്‌ണൻ ഉണ്ണിത്താൻ, ചുനക്കര പരമേശ്വരൻപിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി ബിനു (ചെയർമാൻ), വിശ്വൻ പടനിലം (ജനറൽ കൺവീനർ). 201 അംഗ കമ്മിറ്റി രൂപീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..