08 December Friday

റെയിൽവേ ടിക്കറ്റ് കരിഞ്ചന്തയിൽ 
വിറ്റയാൾ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023
ചെങ്ങന്നൂർ
റെയിൽവേ റിസർവേഷൻ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റതിന് തിരുവല്ല റെയിൽവേ സ്‌റ്റേഷനിലെ ഓട്ടോറിക്ഷാ ഡ്രൈവർ എ സി ഷിബു അറസ്‌റ്റിലായി. തിരക്കുള്ള വണ്ടികളിൽ ആവശ്യക്കാർക്ക് കൂടുതൽ പണം വാങ്ങി തൽക്കാൽ ടിക്കറ്റ് എടുത്തുകൊടുക്കുന്ന ഇയാളെക്കുറിച്ച്‌ പരാതികളുണ്ടായിരുന്നു. 
ഞായർ രാവിലെ തിരുവല്ല സ്‌റ്റേഷനിൽനിന്ന്‌ ടിക്കറ്റെടുത്ത്‌ പുറത്തേക്ക് വരുമ്പോഴാണ് ചെങ്ങന്നൂർ ആർപിഎഫ് സിഐ എ പി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top