18 December Thursday

കെഎസ്‌കെടിയു മാവേലിക്കര ഏരിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

കെഎസ്‍കെടിയു മാവേലിക്കര ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ ഹർഷകുമാർ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ മാവേലിക്കര ഏരിയ സമ്മേളനം തഴക്കര പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ ഹർഷകുമാർ ഉദ്ഘാടനംചെയ്‌തു. ജി രമേശ്കുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റിയംഗം സി പ്രസാദ്‌ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ജി ഹരിശങ്കർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ മധുസൂദനൻ, മുരളി തഴക്കര, കോശി അലക്‌സ്, ഏരിയ സെക്രട്ടറി ജി അജയകുമാർ, എം എസ് അരുൺകുമാർ എംഎൽഎ, അഡ്വ. കെ സജികുമാർ, എ എം ഹാഷിർ, സി ഡി വേണുഗോപാൽ, ടി പി ഗോപാലൻ, എസ് കെ ദേവദാസ്, പി തങ്കമ്മ, എസ് ശ്രീകുമാർ, വി എം സന്തോഷ്, എസ് അനിരുദ്ധൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി എം സന്തോഷ് (പ്രസിഡന്റ്‌), എസ് കെ ദേവദാസ് (സെക്രട്ടറി), ബി വിശ്വനാഥൻ, സി ഡി വേണുഗോപാൽ (വൈസ്‌പ്രസിഡന്റുമാർ), കെ മുരളീധരൻ, സുരേഷ്‌കുമാർ (ജോയിന്റ്‌ സെക്രട്ടറിമാർ), യു വിശ്വംഭരൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top