അമ്പലപ്പുഴ
ദേശീയപാത നിർമാണത്തിനായി സൂക്ഷിച്ചിരുന്ന ഇരുമ്പുകമ്പികൾ മോഷ്‌ടിച്ച യുവാക്കൾ അറസ്‌റ്റിൽ. ആലപ്പുഴ തുമ്പോളി ആലക്കാശേരി സോളമൻ (22), കൂട്ടുപ്രതി പാതിരപ്പള്ളി ആഞ്ഞിലിച്ചുവട് വിഷ്‌ണു (23) എന്നിവരെയാണ് പുന്നപ്ര എസ്ഐമാരായ ആർ ആർ രാകേഷ്, സിദ്ദിഖ് എന്നിവരുൾപ്പെട്ട സംഘം അറസ്‌റ്റ് ചെയ്‌തത്.
കളർകോട് ചിന്മയ സ്‌കൂളിന് സമീപത്ത് സൂക്ഷിച്ചിരുന്ന കമ്പികളാണ് മോഷ്‌ടിച്ചത്. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഒരുടണ്ണോളം കമ്പികൾ കാണാതായി. നിർമാണ കമ്പനി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ശനി രാത്രി നടത്തിയ പട്രോളിങ്ങിനിടെ മോഷ്‌ടാക്കളെ കണ്ടെത്തി. മോഷ്‌ടിച്ച കമ്പികളുമായി കളർകോട് ഭാഗത്തുനിന്ന് ബൈക്കിൽ പോകുമ്പോഴാണ് ഇരുവരും പിടിയിലായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..