19 April Friday

സിഐടിയു ജില്ലാ സമ്മേളനത്തിന്‌ ഉജ്വലതുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

സിഐടിയു ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനത്തിന് തുടക്കംകുറിച്ച് പി കെ സോമൻ നഗറിൽ ജില്ലാ പ്രസിഡന്റ് എച്ച് സലാം എംഎൽഎ പതാക ഉയർത്തുന്നു

 ആലപ്പുഴ

സിഐടിയു 16–-ാം ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം. പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്ക്‌ ശേഷം പി കെ സോമൻ നഗറിൽ (പറവൂർ ഇ എം എസ്‌ ഓഡിറ്റോറിയം) ജില്ലാ പ്രസിഡന്റ്‌ എച്ച്‌ സലാം എംഎൽഎ പതാക ഉയർത്തി. ഡി ബി അജിത്ത്‌കുമാർ രചിച്ച്‌ വി കെ വിശ്വനാഥൻ സംഗീതം നൽകിയ സ്വാഗതഗാനത്തോടെ ആരംഭിച്ച പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനംചെയ്‌തു. എച്ച്‌ സലാം അധ്യക്ഷനായി.  ജി രാജമ്മ രക്തസാക്ഷി പ്രമേയവും എൻ ആർ ബാബുരാജ്‌ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി ഗാനകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ മഹേന്ദ്രൻ കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ എ ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു. 
  സംസ്ഥാനഭാരവാഹികളായ കെ എൻ ഗോപിനാഥ്‌, പി പി ചിത്തരഞ്ജൻ എംഎൽഎ, സി ബി ചന്ദ്രബാബു, സി എസ്‌ സുജാത, സുനിത കുര്യൻ എന്നിവർ പങ്കെടുക്കുന്നു.  കെ പ്രസാദ്‌ കൺവീനറും വി എസ്‌ മണി, ടി കെ ദേവകുമാർ, എൻ ആർ ബാബുരാജ്‌, ജി രാജമ്മ, കോശി അലക്‌സ്‌, ബി രാജേന്ദ്രൻ, കെ രഘുനാഥ്‌, ആർ ഹരിദാസൻ നായർ, പി ഐ ഹാരിസ്‌ എന്നിവർ അംഗങ്ങളുമായ പ്രമേയ കമ്മിറ്റിയും കെ കെ അശോകൻ കൺവീനറും സി വി ജോയ്‌, എം തങ്കച്ചൻ, പി ടി പ്രദീപൻ, ടി എം ഷെറീഫ്‌, കെ എച്ച്‌ ലേഖ, എം എം അനസ്‌അലി, പി ഷാജിമോഹൻ എന്നിവർ അംഗങ്ങളുമായ മിനിറ്റ്‌സ്‌ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ബി അബിൻഷ കൺവീനറും കെ പി പ്രദീപ്‌, പി പി പവനൻ, വി ടി രാജേഷ്‌, സജിമോൻ, പി യു ശാന്താറാം, ജെ ജയകുമാർ, ഗീതാഭായ്‌, കെ നസീമ, യു രാജുമോൻ എന്നിവർ അംഗങ്ങളുമായ ക്രഡൻഷ്യൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top