29 March Friday

സീ കുട്ടനാട്​ സർവീസ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

ജലഗതാഗതവകുപ്പിന്റെ സീ കുട്ടനാട് ബോട്ട് സർവീസ് ആരംഭിച്ചപ്പോൾ

ആലപ്പുഴ
കായൽക്കാഴ്‌ചകളും കുട്ടനാടൻ സൗന്ദര്യവും നുകരാനാകുന്ന "സീ കുട്ടനാട്'​ ടൂറിസം ബോട്ടുയാത്ര തുടങ്ങി. ആദ്യദിനത്തിൽ രാവിലെയും വൈകിട്ടും നടത്തിയ രണ്ടുംട്രിപ്പിലും നിറയെ സഞ്ചാരികളുണ്ടായിരുന്നു. ശനി രാവിലെ ആലപ്പുഴ മാതാജെട്ടിയിൽനിന്ന്​ ജലഗതാഗതവകുപ്പ്​ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്​ ആദ്യ സർവീസ്‌ ആരംഭിച്ചത്‌. ഇരുനിലബോട്ടിൽ നിറഞ്ഞ യാത്രക്കാർ കൈവീശിയും ആഹ്ലാദം പ്രകടിപ്പിച്ചുമാണ്​ യാത്രതിരിച്ചത്​. 
ഉച്ചഭക്ഷണം കുടുംബശ്രീയുടെ കപ്പയും മീൻകറിയുമായിരുന്നു. വൈകിട്ടത്തെ ട്രിപ്പിൽ ലഘുഭക്ഷണം നൽകി. കൈനകരിയിലെ ചാവറയച്ചന്റെ ജന്മഗൃഹത്തിൽ 20 മിനി​റ്റിലേറെ സമയം ചെലവഴിച്ചു. വരുംദിവസങ്ങളിൽ നൂറുരൂപയ്‌ക്ക്​ കുടുംബശ്രീയുടെ ഉച്ചഭക്ഷണവും ബോട്ടിലുണ്ടാകും. 
 രാവിലെ പത്തുമുതൽ ഒന്നു വരെയും മൂന്നുമുതൽ ആറുവരെയും രണ്ട്‌ ട്രിപ്പാണുള്ളത്‌. മുകൾ നിലയ്‌ക്ക്‌ 300 രൂപയും താഴെ 250 രൂപയുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌. ഫോൺ: 9400050325
പുന്നമട ഫിനിഷിങ്‌ പോയിന്റ്‌​, സ്‌റ്റാർട്ടിങ്‌ പോയിന്റ്‌​​​, സായികേന്ദ്രം, മാർത്താണ്ഡം കായൽ, കമലന്റെ മൂല, രംഗനാഥ്‌, സി ബ്ലോക്ക്‌, വട്ടക്കായൽ, ചെറുകായൽ, കൈനകരിയിലെ ചാവറയച്ചന്റെ ജന്മഗൃഹം എന്നിവിടങ്ങളിലേക്കാണ്​​ ഒരുവശത്തേക്കുള്ള യാത്ര. പിന്നീട്​ മംഗലശേരി, കുപ്പപ്പുറം, പുഞ്ചിരി, ലേക്ക്‌ പാലസ്‌ റിസോർട്ട്‌ വഴി ആലപ്പുഴയി​ലെത്തും. മൂന്നുമണിക്കൂറാണ്‌ ട്രിപ്പ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top