29 March Friday

ശിൽപ്പകലാ ക്യാമ്പ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

കേരള ലളിതകലാ അക്കാദമിയുടെ ശിൽപ്പകേരളം ശിൽപ്പകലാ ക്യാമ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

കായംകുളം
കോവിഡ് മഹാമാരി കാലത്ത് ശിൽപ്പികൾക്ക് സാമ്പത്തികമായി കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി വർക്ക് ഫ്രം ഹോം എന്ന ആശയവുമായി സംഘടിപ്പിക്കുന്ന ശിൽപ്പകേരളം ശിൽപ്പകലാ ക്യാമ്പിന് തുടക്കമായി. 50 ശിൽപ്പികൾ സ്വന്തം വീടുകളിൽ ശിൽപ്പനിർമാണം നടത്തും. ശിൽപ്പി അജയൻ വി കാട്ടുങ്ങലിന് ശിൽപ്പനിർമാണ സാമഗ്രി നൽകി  മന്ത്രി സജി ചെറിയാൻ ക്യാമ്പ് ഉദ്ഘാടനംചെയ്‌തു. 
നമ്മുടെ കലാകൃത്തുക്കളെ ലോകത്തിന് പരിചയപ്പെടുത്തുകയും ഇവിടെ എത്തിച്ചേരുന്ന വിദേശികൾ അടക്കമുള്ള സഹൃദയർക്ക് അവരുടെ രചനകളെ കാട്ടിക്കൊടുക്കുകയും ചെയ്യാവുന്ന വിധം ഗ്രാമീണ ആർട്ട് ഹബ്ബുകൾ ഉണ്ടാക്കുന്ന പദ്ധതിക്ക്‌ സാംസ്‌കാരികവകുപ്പ് ലക്ഷ്യമിടുന്നതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു.
അക്കാദമി ചെയർമാൻ നേമം പുഷ്‌പരാജ് അധ്യക്ഷനായി. സെക്രട്ടറി പി വി ബാലൻ, വൈസ്ചെയർമാൻ എബി എൻ ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് അഡ്വ. ബിപിൻ സി ബാബു, കൗൺസിലർ ബിനു അശോക്, അക്കാദമി നിർവാഹകസമിതി അംഗം ബാലമുരളീകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ അക്കാദമി മാനേജർ എ എസ് സുഗതകുമാരിക്ക്‌ മന്ത്രി ഗുഡ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top