29 March Friday
65ൽ 46 പേർക്കും സമ്പർക്കത്തിലൂടെ

പിടി തരാതെ...

സ്വന്തം ലേഖകൻUpdated: Sunday Aug 2, 2020

 ആലപ്പുഴ

‘അകന്നുനിൽക്ക്, ദേ പൊലീസ്’. ആലപ്പുഴ ന​ഗരത്തിലെ ഒരു വ്യാപാരസ്ഥാപനത്തിൽ കേട്ട വാക്കുകളാണ്. ജില്ലയിൽ സമ്പർക്കരോ​ഗികളുടെ എണ്ണം ദിവസേന ഉയരുമ്പോഴും പൊലീസിനെ കബളിപ്പിക്കാൻ മാത്രമാണ് പലർക്കും ശാരീരിക അകലം.  
ഭരണസംവിധാനവും പൊലീസും പ്രതിരോധത്തിന്‌ മല്ലിടു‌മ്പോഴാണ് ആർക്കോവേണ്ടിയെന്ന മട്ടിൽ മാസ്‌ക്‌ ഉപയോഗവും അകലവും. ജീവന്റെ വിലയുള്ള ജാഗ്രത ജീവിതചര്യയാക്കാൻ വൈകരുതെന്ന്‌ ഓർമിപ്പിക്കുകയാണ്‌ ഉയരുന്ന കോവിഡ്‌ കണക്കുകൾ.   
  ജില്ലയിൽ കോവിഡ് കണക്കുകൾ പിടിതരുന്നില്ല. രോ​ഗികളുടെ എണ്ണം വീണ്ടും 60ന് മുകളിലെത്തി. ശനിയാഴ്‌ച 65 പേർക്കാണ് കോവിഡ്. 65ൽ 46 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം. 
കഴിഞ്ഞ രണ്ടാഴ്‌ചയിലധികമായി ആകെ എണ്ണത്തിൽ മുക്കാൽഭാ​ഗവും സമ്പർക്കരോ​ഗികളാണ്. സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ച 54 പേരടക്കം ശനിയാഴ്‌ച 100 രോ​ഗമുക്തരുണ്ട്‌.
  കഴിഞ്ഞ ഒരാഴ്‌ചത്തെ ഉയർന്ന കണക്കാണിത്. 100ൽ 12 പേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോ​ഗസ്ഥരാണ്. 
  ഒരാഴ്‌ചയ്‌ക്കിടെ 348 പുതിയ രോ​ഗികളുണ്ടായി. ഇവരിൽ 256 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം. ഒരാഴ്‌ചയിൽ 460 പേർ രോ​ഗമുക്തരായത് മാത്രമാണ്‌ ആശ്വാസം. 
ജില്ലയിലെ ആകെ രോ​ഗികളുടെ എണ്ണം 1761 ആയി. 1082 പേർ രോ​ഗമുക്തരായി. 703 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്.  699 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്.  
 ശനിയാഴ്‌ച രോ​ഗം സ്ഥിരീകരിച്ചവരിൽ  മൂന്നുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആലപ്പുഴ, പുറക്കാട്, മുഹമ്മ സ്വദേശികളാണിവർ. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന ആലപ്പുഴ സ്വദേശിനിക്കും രോഗമുണ്ട്‌. 381 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു.
  സമ്പർക്കത്തിലൂടെ
കടക്കരപ്പള്ളി (11) ,ചെട്ടികാട് (6) ,ആലപ്പുഴ (6) ,കുത്തിയതോട് (5) ,അർത്തുങ്കൽ (3) ,കാട്ടൂർ (2),പുന്നപ്ര (2) ,തെക്കേക്കര (2)  ‌,ചേർത്തല (2) ,പള്ളിപ്പാട് (1) ,കരുവാറ്റ (1),അമ്പലപ്പുഴ (1),മാരാരിക്കുളം (1),പാണാവള്ളി (1)പട്ടണക്കാട് (1),പാതിരപ്പള്ളി (1).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top