19 April Friday

വെളിച്ചമാകാൻ ദേശാഭിമാനി വിദ്യപ്പെട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

ആലപ്പുഴ

വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കാൻ ദേശാഭിമാനി സംഘടിപ്പിക്കുന്ന വിദ്യപ്പെട്ടി പദ്ധതിയിയിൽ ടിവി സമ്മാനിച്ചു.  

മുളക്കുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർഥി കാരയ്‌ക്കാട് കല്ലുംപുറത്ത് കിഴക്കേതിൽ എസ് സിദ്ധാർഥ്‌്‌ , മണ്ണഞ്ചേരി പറവേലിനികർത്തിൽ ആകാശ്, മേഘ,തോട്ടപ്പള്ളി തണ്ടാശേരിൽ വീട്ടിൽ വൈഷ്‌ണവി, വിസ്‌മയ എന്നിവർക്കാണ്‌ ടിവി നൽകിയത്‌. പി കെ കുഞ്ഞച്ചൻ സ്‌മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ സിപിഐ എം ഏരിയ സെക്രട്ടറി എം എച്ച് റഷീദിൽനിന്ന്‌ സിദ്ധാർഥന്റെ അച്ഛൻ സുഭാഷ്‌കുമാർ ഏറ്റുവാങ്ങി. 

മുളക്കുഴ ലോക്കൽ സെക്രട്ടറി പി കെ കുര്യൻ, ദേശാഭിമാനി പരസ്യവിഭാഗം മാനേജർ ഗോപൻ നമ്പാട്ട്, റോബി ഫിലിപ്പ്  എന്നിവർ പങ്കെടുത്തു.  ആകാശ്, മേഘ എന്നിവർക്ക്‌ മാരാരിക്കുളം ഏരിയ സെക്രട്ടറി കെ ഡി മഹീന്ദ്രൻ ടിവി കൈമാറി. 

പി രഘുനാഥ്, പി ദയാനന്ദൻ, ഇ കെ ജ്യോതിഷ്‌കുമാർ, പി ആർ പ്രകാശൻ എന്നിവർ പങ്കെടുത്തു. വൈഷ്ണവിക്കും വിസ്മയക്കും സിപിഐ എം ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ വീട്ടിലെത്തിയാണ്‌ ടിവി കൈമാറിയത്‌.  ജില്ലാ കമ്മിറ്റിയംഗം എച്ച് സലാം,  ഗോപൻ നമ്പാട്ട്, ലിൻസൺ, എസ് ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top