25 April Thursday

മുളക്കുഴ വിഎച്ച്എസ്ഇയിൽ പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
ചെങ്ങന്നൂർ
മുളക്കുഴ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ദേശീയ തൊഴിൽ നൈപുണ്യ പദ്ധതി പ്രകാരമുള്ള ഒന്നാം വർഷ ഹയർസെക്കൻഡറി കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 
സയൻസ്, കോമേഴ്‌സ് വിഭാഗങ്ങളിലായി അന്തർദേശീയ അംഗീകാരമുള്ള മൂന്ന് കോഴ്സുകളാണ് ഉള്ളത്. ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ (കോമ്പിനേഷൻ –- - ഫിസിക്‌സ്‌, കെമിസ്ട്രി, ബയോളജി ), ഓഫീസ് ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് (അക്കൗണ്ടൻസി, ബിസിനസ്‌ സ്‌റ്റഡീസ്, മാനേജ്മെന്റ് ), കംപ്യൂട്ടർ ആപ്ലിക്കേഷൻ അക്കൗണ്ടിങ്‌ ആൻഡ് പബ്ലിക്കേഷൻ. (അക്കൗണ്ടൻസി, ബിസിനസ്‌ സ്‌റ്റഡീസ്, മാനേജ്മെന്റ് ) എന്നിവയാണ്‌ കോഴ്‌സ്‌. 
ഫോൺ: 9495806130 (കരിയർ മാസ്‌റ്റർ ),9995554376 (പ്രിൻസിപ്പൽ), 9995010545, 9497100719, 9400909690 എന്നീ ഹെൽപ്പ്‌ലൈൻ നമ്പറുകളുമായി  ബന്ധപ്പെടാം.  www.vhscap.kerala.gov.in ലെ APPLY ONLINE എന്ന ലിങ്കിലൂടെ സ്വന്തമായി അപേക്ഷിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top