16 April Tuesday
എൽഡിഎഫ്‌ റാലി

അക്രമികൾക്ക്‌ താക്കീത്‌

പ്രത്യേക ലേഖകൻUpdated: Saturday Jul 2, 2022

എ കെ ജി സെന്ററിനുനേരെയുണ്ടായ ബോംബാക്രമണത്തിലും കോൺഗ്രസ്– ബിജെപി അക്രമ രാഷ്ട്രീയത്തിലും മുഖ്യമന്ത്രി പിണറായി വിജയനെതിരായ അപവാദ പ്രചാരണത്തിലും പ്രതിഷേധിച്ച് എൽഡിഎഫ് ആലപ്പുഴയിൽ സംഘടിപ്പിച്ച റാലിയും സമ്മേളനവും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കലാപം സൃഷ്‌ടിച്ച്‌ സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപവാദ പ്രചാരണവും അക്രമ സമരവും നടത്തുന്നവർക്ക് താക്കീതായി എൽഡിഎഫ് റാലിയും സമ്മേളനവും. അക്രമ പരമ്പരയുടെ ഭാഗമായി ഇരുട്ടിന്റെ മറവിൽ എ കെ ജി സെന്ററിന് നേരെ ബോംബാക്രമണം കൂടി നടന്നതോടെ പ്രതിഷേധ കൊടുങ്കാറ്റായി റാലി മാറി. നഗരചത്വരത്തിനു മുന്നിൽ നിന്ന്‌ വൈകിട്ട്‌ നാലോടെ ആരംഭിച്ച പ്രകടനത്തിൽ ആയിരങ്ങൾ അണിനിരന്നു. 
ഒരേ മനസോടെ ഒറ്റക്കെട്ടായി നഗരം ചുറ്റിയ പ്രവർത്തകർ കുപ്രചാരണങ്ങൾക്കു മുന്നിൽ ഇടതുപക്ഷ രാഷ്‌ട്രീയം മുട്ടുമടക്കില്ലെന്ന സന്ദേശം നൽകി. കള്ളക്കടത്തു കേസിൽ ജയിലിൽ കഴിഞ്ഞ സ്‌ത്രീയുടെ വാക്കുകേട്ട്‌ കേരളത്തെ കലാപ ഭൂമിയാക്കാൻ ശ്രമിക്കുന്ന യുഡിഎഫിന്റെയും ബിജെപിയുടെയും നെറികെട്ട രാഷ്‌ട്രീയം കേരള സമൂഹം തള്ളിക്കളഞ്ഞതിനുള്ള തെളിവു കൂടിയായി റാലിയിലെ ബഹുജന പങ്കാളിത്തം. 
നേരിന്റെ പക്ഷം ഇടതുപക്ഷമാണെന്ന്‌ ഒരുവട്ടം കൂടി പ്രഖ്യാപിച്ചാണ്‌  നൂറു കണക്കിന്‌ സ്‌ത്രീകൾ ഉൾപ്പെടെ പങ്കെടുത്ത മഹാറാലി ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ സമാപിച്ചത്‌.  
തുടർന്നു നടന്ന പൊതുസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്‌ഘാടനംചെയ്‌തു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്‌ അധ്യക്ഷനായി. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്‌, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, പ്രൊഫ. ലോപ്പസ്‌ മാത്യു (കേരള കോൺ. എം), വി ജി രവീന്ദ്രൻ (എൻസിപി), സിബി ജോസ്‌ (ജനതാദൾ എസ്‌), വി സുരേന്ദ്രൻപിള്ള (ലോക്‌താന്ത്രിക്‌ ജനതാദൾ), ഐ ഷിഹാബുദ്ദീൻ (കോൺ. എസ്‌), ഡോ. കെ സി ജോസഫ്‌ (ജനാധിപത്യ കേരള കോൺ.), എ എ അമീൻ (ഐഎൻഎൽ), ഡോ. ഷാജി കടമല (കേരള കോൺ. സ്‌കറിയ), അംബിക വേണുഗോപാൽ (കേരള കോൺ. ബി) എന്നിവർ സംസാരിച്ചു.
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. സി എസ്‌ സുജാത, എ എം ആരിഫ്‌ എംപി, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച്‌ സലാം, എം എസ്‌ അരുൺകുമാർ, തോമസ്‌ കെ തോമസ്‌ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top