20 April Saturday

ഡോക്‌ടേഴ്‌സ്‌ ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

ഐഎംഎ ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഡോക്ടർ ദിനാചരണം എ എം ആരിഫ് എം പി 
ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ 
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഡോക്‌ടർ ദിനാചരണ പരിപാടി എ എം ആരിഫ്‌ എംപി ഉദ്‌ഘാടനംചെയ്‌തു.  
ബെസ്‌റ്റ്‌ ഡോക്‌ടർ അവാർഡ് ആലപ്പുഴ മെഡിക്കൽ കോളേജിലെ ന്യൂറോ മെഡിസിൻ തലവൻ ഡോ. സി വി ഷാജിക്ക് നൽകി. കോവിഡ് കാലത്ത് സൗജന്യ ടെലി മെഡിസിൻ'ബോധവൽക്കരണ പരിപാടികൾ രാജ്യത്ത് നടപ്പാക്കിയ അക്കാദമി ഓഫ് പൾമണററി ആൻഡ്‌ ക്രിട്ടിക്കൽ കെയർ മെഡിസിൻ എൻജിഒയ്‌ക്ക് ഏർപ്പെടുത്തിയ പ്രത്യേക പുരസ്‌കാരം ദേശീയ പ്രസിഡന്റ്‌ ഡോ. പി എസ് ഷാജഹാനും, ഡോ സമുവലും ഏറ്റുവാങ്ങി. ഐഎംഎ പ്രസിഡന്റ്‌ ആർ മദനമോഹനൻ നായർ അധ്യക്ഷനായി. സേവനമികവിനും മികച്ച ചികിത്സ രീതിക്കും ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ പത്മനാഭ ഷേണായി,   സൂകൃതലത, -എ ഷാഹുൽ ഹമീദ്, എസ് പി ലിഖിൻ,  ആന്റണി ആറാട്ടുകുളം എന്നിവർനൽകി. ഡോക്‌ടർ ദിന സന്ദേശം ജില്ലാ പ്രസിഡന്റ്‌ എ പി മുഹമ്മദ് നൽകി. കലക്‌ടർ രേണു രാജ്, മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജ്, -ബി പത്മകുമാർ, എൻ അരുൺ, കെ എസ് മോഹൻ, എ നാസർ, മനീഷ് നായർ, അഡ്വ. റീഗോ രാജു, നസീർ പുന്നയ്‌ക്കൽ, ആർ മണികുമാർ, കെ നാസർ, ആന്റണി എം ജോൺ, ശിവകുമാർ ജഗ്ഗു എന്നിവർ സംസാരിച്ചു. ഭിന്നശേഷി രക്ഷാകർതൃ സംഘടനയുടെ പുരസ്‌കാരം കെ മുജീബിൽനിന്ന്‌ -ഡോ. സി വി ഷാജി ഏറ്റുവാങ്ങി.
മാരാരിക്കുളം
ഡോക്‌ടേഴ്സ് ദിനത്തിൽ ജീവതാളം പെയിൻ ആൻഡ്‌ പാലിയേറ്റീവ് സംഘടനയുടെ നേതൃത്വത്തിൽ ഗൗണും സ്‌റ്റെതസ്‌കോപ്പും നൽകി ഡോക്‌ടർമാരെ ആദരിച്ചു. കലവൂർ ഫാമിലി ഹെൽത്ത് സെന്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. ജീവതാളം ജനറൽ കൺവീനർ അഡ്വ. ആർ റിയാസ്, പി എ ജുമൈലത്ത്, പ്രൊഫ. വി എസ് ഗീതാകുമാരി, ചെയർമാൻ കെ വി രതീഷ്, ജനറൽ കൺവീനർ പി വിനീതൻ, ട്രഷറർ നൗഷാദ് പുതുവീട്, സന്തോഷ്‌കുമാർ, സജേഷ്, രമ്യ സനൽകുമാർ, പ്രീതി, ജമാൽ എന്നിവർ പങ്കെടുത്തു.
മുഹമ്മ ഹെൽത്ത് സെന്ററിലെ ഡോക്‌ടർമാരെ കെ ജി രാജേശ്വരി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ സ്വപ്‌ന ഷാബു, ജെ ജയലാൽ, കെ സലിമോൻ, വി ഡി ശിവപ്രസാദ്, ബാബു, ചന്ദ്രശേഖരൻ എന്നിവർ  പങ്കെടുത്തു.
മണ്ണഞ്ചേരി പ്രൈമറി ഹെൽത്ത് സെന്ററിൽ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ടി വി അജിത്ത്കുമാറും ആര്യാട് ഹെൽത്ത് സെന്ററിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസും ഡോക്‌ടർമാരെ ആദരിച്ചു. സജി പി സാഗർ, രവീന്ദ്രൻ, ആദർശ്, സനുഷ എന്നിവർ പങ്കെടുത്തു.
ചെട്ടികാട് ആശുപത്രിയിലെ ഡോക്‌ടർമാരെ ജീവതാളം ട്രഷറർ എൻ പി സ്‌നേഹജൻ ആദരിച്ചു. ശിഖിവാഹനൻ പങ്കെടുത്തു.
മണ്ണഞ്ചേരി 
ഡോക്‌ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കലവൂർ ഹെൽത്ത് സെന്ററിലെ ഡോ. ജീനയെ കാവുങ്കൽ എൽപി സ്‌കൂൾ വിദ്യാർഥികൾ ആദരിച്ചു. പിടിഎ പ്രസിഡന്റ്‌ സജു അധ്യക്ഷനായി. പ്രധാനാധ്യാപിക പി കെ സാജിത, സ്‌റ്റാഫ് സെക്രട്ടറി ഭാഗ്യ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top