27 April Saturday

‘സ്‌നേഹ വീട്‌’ നിർമാണത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

സിപിഐ എം പുന്നപ്ര സൗത്ത് ലോക്കല്‍ കമ്മിറ്റി നിര്‍മിച്ചുനല്‍കുന്ന വീടിന് ജില്ലാസെക്രട്ടറി ആര്‍ നാസര്‍ തറക്കല്ലിടുന്നു

അമ്പലപ്പുഴ
നിർധന കുടുംബത്തിന് സിപിഐ എം സ്‌നേഹ വീടൊരുക്കും. പുന്നപ്ര വടക്ക് പഞ്ചായത്ത് 16-ാം വാർഡ് വാടക്കൽ തൈവേലിക്കകം വീട്ടിൽ ഔസേഫ് വർഗീസ് (ജോയി), ഭാര്യ സെലീനാമ്മ, സഹോദരി ഫിലോമിന, ഫിലോമിനയുടെ മനസിക വൈകല്യമുള്ള മകൻ, ഇവരുടെ വൃദ്ധമാതാവ് ത്രേസ്യാമ്മ എന്നിവർക്കാണ് സിപിഐ എം പുന്നപ്ര തെക്ക് ലോക്കൽ കമ്മിറ്റി സ്‌നേഹവീട് നിർമിച്ചു നൽകുന്നത്‌.
ജില്ലാ സെക്രട്ടറി ആർ നാസർ നിർമാണം ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അധ്യക്ഷയായി. എച്ച് സലാം എംഎൽഎ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ മോഹൻ കുമാർ, എ പി ഗുരുലാൽ, ടി എസ് ജോസഫ്, കെ പി സത്യ കീർത്തി, ബിബി വിദ്യാനന്ദൻ, റജി കുമാർ, എം സജീർ, മൂർത്തി ആനന്ദ്, ലൈജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി സരിത, ലോക്കൽ സെക്രട്ടറി എൻ പി വിദ്യാനന്ദൻ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top