08 May Wednesday

ഡോ. സൈറു ഫിലിപ്പിനെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

"ആർദ്രം ആര്യാട്' പദ്ധതിയ്ക്ക് പ്രധാന പങ്കുവഹിച്ച ഡോ. സൈറു ഫിലിപ്പിന് ബ്ലോക്ക് പഞ്ചായത്തിന്റെ ഉപഹാരം 
പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ നൽകുന്നു

മാരാരിക്കുളം
‘ആർദ്രം ആര്യാട്' പദ്ധതിയ്‌ക്കായി പ്രയത്നിച്ച ഡോ. സൈറു ഫിലിപ്പിനെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത്‌ ആദരിച്ചു. ദേശീയ ഡോക്‌ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായിരുന്നു ആദരം.
ഡോ. സൈറുഫിലിപ്പ് 20 വർഷത്തിലേറെയായി ആരോഗ്യ മേഖലയിൽ സേവനമനുഷ്‌ഠിക്കുന്നു. ആലപ്പുഴ ടിഡി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മുൻ മേധാവിയാണ്‌.
 കലവൂർ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. എം രജീഷ് അധ്യക്ഷനായി. ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡീവർ പ്രഹ്ലാദ്  വിഷയാവതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി സംഗീത, ജി ബിജുമോൻ, അഡ്വ. ടി വി അജിത് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര തിലകൻ, ടി എസ് സുയമോൾ, എം എസ് ലത, എം എസ് സന്തോഷ്, ബിഡിഒ രജിത്, ഡോ. എം ടി പ്രതിഭ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top