25 April Thursday

വിദ്യാർഥികൾക്ക്‌ മെഡിക്കല്‍ ക്യാമ്പ്‌ 
നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

സമഗ്ര ശിക്ഷ കേരള ബി ആർ സി ആലപ്പുഴയുടെ ഭിന്നശേഷി കുട്ടികൾക്കായുള്ള മെഡിക്കൽ ക്യാമ്പ് നഗരസഭാധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ 
സമഗ്രശിക്ഷാ അഭിയാൻ ആലപ്പുഴ ബ്ലോക്ക് റിസോഴ്സ് സെന്റർ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സഹായ ഉപകരണം നൽകുന്നതിനും ചലന പരിമിതിയുള്ള കുട്ടികൾക്കും ശ്രവണ പരിമിതിയുള്ള കുട്ടികൾക്കും വേണ്ടിയുമാണ്‌ പ്രത്യേക മെഡിക്കൽ ക്യാമ്പ്‌ നടത്തിയത്‌. 
നഗരസഭാധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനംചെയ്‌തു. വാർഡ് കൗൺസിലർ സി അരവിന്ദാക്ഷൻ അധ്യക്ഷനായി. ഡിഡിഇ എം പി ഓമന മുഖ്യാതിഥിയായി. ഡിപിസി സന്ദീപ് ഉണ്ണിക്കൃഷ്‌ണൻ, ഡിപിഒ ഡി സുധീഷ്, തിരുവമ്പാടി ഗവ. യുപി സ്‌കൂൾ പ്രധാനാധ്യാപിക മിനി മുഹമ്മദാലി, ബിആർസി പരിശീലകരായ എസ് നവാസ്, പി ആർ ഷെനിത, സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരായ ബിൻസി എലിസബത്ത്, ടി ത്രേസ്യാമ്മ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top