20 April Saturday

തീരദേശ സ്‌റ്റേഷനുകളിൽ 
താൽക്കാലിക നിയമനം

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
ആലപ്പുഴ
തോട്ടപ്പള്ളി, അർത്തുങ്കൽ തീരദേശ പൊലീസ് സ്‌റ്റേഷനുകളിലെ ഇന്റർസെപ്റ്റർ/റസ്‌ക്യൂ ബോട്ടുകളിൽ സ്രാങ്ക്, ഡ്രൈവർ, ലാസ്‌കർ തസ്‌തികകളിൽ താൽക്കാലിക നിയമനം. മൂന്നു തസ്‌തികകളിലും ഏഴാം ക്ലാസ് വരെ പഠിച്ചവരെയാണ് പരിഗണിക്കുന്നത്. മറ്റ്‌ യോഗ്യതകൾ: സ്രാങ്ക്-ബോട്ട് സ്രാങ്ക് സർട്ടിഫിക്കറ്റ്, എംഎംഡി ലൈസൻസ്, മദ്രാസ് ജനറൽ റൂൾസ് പ്രകാരമുള്ള ലൈസൻസ്, ട്രാവൻകൂർ- കൊച്ചിൻ റൂൾ പ്രകാരമുള്ള ബോട്ട് സ്രാങ്ക് ലൈസൻസ്. 5, 12 ടൺ ഇന്റർസെപ്റ്റർ ബോട്ടിൽ കടലിൽ ജോലി ചെയ്‌തുള്ള പരിചയം. പ്രായം- 45 വരെ. പ്രതിദിന വേതനം- 1155 രൂപ.
ഡ്രൈവർ: ബോട്ട് ഡ്രൈവർ ലൈസൻസ്, എംഎംഡി ലൈസൻസ്, 5, 12 ടൺ ഇന്റർസെപ്റ്റർ ബോട്ട് കടലിൽ ഓടിച്ച് മൂന്ന്‌ വർഷത്തെ പരിചയം. പ്രായം- 45 വരെ. പ്രതിദിന വേതനം- 700 രൂപ.
ലാസ്‌കർ: -തുറമുഖവകുപ്പ് നൽകുന്ന ബോട്ട് ലാസ്‌കർ ലൈസൻസ്.  പ്രായം- 18നും 40നും മധ്യേ. പ്രതിദിന വേതനം -645 രൂപ. അപേക്ഷകർ കടലിൽ 500 മീറ്റർ നീന്തൽ പരിശോധനയിൽ വിജയിക്കണം. 22ന് രാവിലെ എട്ടിന് ശാരീരിക, മാനസിക ആരോഗ്യക്ഷമത തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും മറ്റ്‌ രേഖകളുമായി തോട്ടപ്പള്ളി തീരദേശ പൊലീസ് സ്‌റ്റേഷനിൽ എത്തണം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top