29 March Friday
പരിശോധിച്ചത്‌ 821 വാഹനം

725 സ്‌കൂൾ ബസ്‌ 
സുരക്ഷിതം

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023
 
ആലപ്പുഴ
അധ്യയനവർഷം ആരംഭത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂൾ ബസുകളുടെ സുരക്ഷാ പരിശോധനയിൽ ഇതുവരെ സുരക്ഷാ സർട്ടിഫിക്കറ്റ്‌ നേടിയത്‌ 725 ബസ്‌. 821 വാഹനമാണ്‌ ആകെ പരിശോധിച്ചത്‌. 96 വാഹനത്തിന്‌ സർട്ടിഫിക്കറ്റ്‌ നേടാനായില്ല. 
വാഹനത്തിന്റെ മെക്കാനിക്കൽ കണ്ടീഷൻ, പ്രഥമ ശുശ്രൂഷ കിറ്റ്‌, സ്‌കൂൾ വാഹനങ്ങളുടെ സ്ഥാനം രക്ഷാകർത്താക്കൾക്കും സ്‌കൂൾ അധികൃതർക്കും മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കും തത്സമയം മനസിലാക്കാൻ കഴിയുന്ന വിദ്യാവാഹിനി ആപ്പ് ഉപയോഗക്ഷമമാണോ എന്നിവയാണ്‌ പരിശോധിച്ചത്‌. സ്‌കൂൾ തുറക്കുന്നതിന്‌ മുന്നോടിയായി മെയ്‌ 31 വരെയാണ്‌ മോട്ടോർ വാഹനവകുപ്പ്‌ സുരക്ഷാ പരിശോധന നടത്തിയത്‌. 
 സർട്ടിഫിക്കറ്റ്‌ ലഭിക്കാത്ത വാഹനങ്ങൾ പ്രശ്‌നങ്ങൾ പരിഹരിച്ച്‌ പരിശോധനയ്‌ക്ക്‌ എത്തിച്ച്‌  സർട്ടിഫിക്കറ്റ്‌ നേടിയശേഷം മാത്രമേ സർവീസ്‌ നടത്താവൂവെന്നും ആർടിഒ നിർദേശം നൽകിയിരുന്നു. 
    സ്‌കൂൾ തുറന്ന വ്യഴാഴ്‌ച ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ ഇല്ലാത്ത വാഹനങ്ങൾ സർവീസ്‌ നടത്തുന്നില്ലെന്ന്‌ ഉറപ്പാക്കാൻ ആർടിഒയുടെയും എൻഫോഴ്‌സ്‌മെന്റിന്റെയും നേതൃത്വത്തിൽ സ്‌കൂളുകളിൽ കർശന പരിശോധനയും നടത്തി.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top