29 March Friday

ബാലസംഘം ഗ്രീൻ കോൺക്ലേവ്‌: സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023
ആലപ്പുഴ
ബാലസംഘത്തിന്റെ 85–-ാം വാർഷികത്തിന്റെ ഭാഗമായി മാവേലിക്കരയിൽ 11ന്‌ നടക്കുന്ന ഗ്രീൻ കോൺക്ലേവിന്റെ സംഘാടകസമിതി രൂപീകരിച്ചു. ആലപ്പുഴ സ്‌പിന്നിങ്‌ മിൽ ചെയർമാൻ എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ബാലസംഘം ജില്ലാ പ്രസിഡന്റ്‌ വർഷ സജീവ് അധ്യക്ഷയായി. 
സംസ്ഥാന കോ–-ഓർഡിനേറ്റർ എം രൺദീഷ്, കെ മധുസൂദനൻ, കോശി അലക്‌സ്‌, മുരളി തഴക്കര, ആർ രാജേഷ്, ലീല അഭിലാഷ്, അജയകുമാർ, ബാലസംഘം സംസ്ഥാന കമ്മിറ്റിയംഗം ശ്രീലേഖ, ജില്ലാ സെക്രട്ടറി അഭിരാം രഞ്‌ജിത്ത്‌, ജില്ലാ കൺവീനവർ എം ശിവപ്രസാദ്, കോ–ഓർഡിനേറ്റർ അതുൽ രാധാകൃഷ്‌ണൻ, ഏരിയ കൺവീനർ ആർ ഭാസ്‌കരൻ, അശ്വിൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാനായി -കെ മധുസൂദനനെയും കൺവീനറായി ജി അജയകുമാറിനെയും തെരഞ്ഞെടുത്തു. 
പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ വേദികളിൽ കുട്ടികളുടെ സെമിനാറുകളും സംവാദങ്ങളുമാണ്‌ ഗ്രീൻ കോൺക്ലേവിൽ നടക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ പ്രബന്ധാവതാരകരായ 50 കുട്ടികളും ജില്ലയിൽനിന്ന് വിവിധ സെക്ഷനുകളിലായി 150 പ്രതിനിധികളുമടക്കം പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top