24 April Wednesday

ഗുസ്‌തി താരങ്ങൾക്ക്‌ 
ഐക്യദാർഢ്യവുമായി കർഷക പ്രകടനം

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

ഗുസ്‌തിതാരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കർഷകസംഘം കായംകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 
യോഗം സംസ്ഥാന വൈസ്‌പ്രസിഡന്റ് ഷെയ്ഖ്‌ പി ഹാരീസ് ഉദ്ഘാടനംചെയ്യുന്നു

കായംകുളം 
ഗുസ്‌തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും താരങ്ങൾക്കെതിരായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ചും കർഷകസംഘം കായംകുളം ഏരിയ കമ്മിറ്റി പന്തംകൊളുത്തി പ്രകടനവും യോഗവും നടത്തി. എൻഎസ് സ്‌മാരകമന്ദിരത്തിൽനിന്ന്‌ ആരംഭിച്ച പ്രകടനത്തിൽ നിരവധി കർഷകർ പങ്കെടുത്തു. 
ടൗൺ ചുറ്റി ഗവ. ആശുപത്രി ജങ്‌ഷനിൽ സമാപിച്ചു. യോഗം സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ഷെയ്ഖ്‌ പി ഹാരീസ് ഉദ്ഘാടനംചെയ്‌തു. ജില്ലാ വൈസ്‌പ്രസിഡന്റ്‌ എം വി ശ്യാം അധ്യക്ഷനായി. സി അജികുമാർ, ജി ഹരികുമാർ, എൻ ശങ്കരപ്പിള്ള, എസ് സുഭാഷ് എന്നിവർ സംസാരിച്ചു.
കാർത്തികപ്പള്ളി 
ഡൽഹിയിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള കർഷക സംഘം മുതുകുളം മേഖല കമ്മിറ്റി നേതൃത്വത്തിൽ മുതുകുളം ഹൈസ്കൂൾ ജങ്‌ഷനിൽ പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. 
കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം കെ വിജയകുമാർ ഉദ്ഘാടനംചെയ്തു. പി ചന്ദ്രബാബു അധ്യക്ഷനായി. കെ എസ് ഷാനി, കെ വാമദേവൻ, കെ ഉണ്ണികൃഷ്ണൻ, സുസ്മിത ദിലീപ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top