കായംകുളം
നഗരസഭയും കാർത്തികപ്പള്ളി ലീഗൽ സർവീസ് കമ്മിറ്റിയും ചേർന്ന് അന്താരാഷ്‌ട്ര പുകയിലവിരുദ്ധ ദിനാചരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കായംകുളം മുൻസിഫ് എ അനീസ ഉദ്ഘാടനംചെയ്‌തു. നഗരസഭാധ്യക്ഷ പി ശശികല അധ്യക്ഷയായി.
യോഗത്തിൽ നഗരസഭാ സെക്രട്ടറി എസ് സനിൽ, ഉപാധ്യക്ഷൻ ജെ ആദർശ്, മായാദേവി, എസ് കേശുനാഥ്, അഡ്വ. ഫർസാന ഹബീബ്, പി എസ് സുൽഫിക്കർ, ഷാമില അനിമോൻ, ഹരിലാൽ, സി എസ് ബാഷ, ലേഖ മുരളീധരൻ, കായംകുളം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഡി സുധാകരൻ, സെക്രട്ടറി സജീവ് തവയ്‌ക്കൽ, എ പി രാജീവ് എന്നിവർ സംസാരിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ, പിങ്ക് പൊലീസ് എഎസ്ഐ ജയന്തി എന്നിവർ ക്ലാസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..