29 March Friday
എയർ ഇന്ത്യ ചാർജ് വാർധനക്കെതിരെ

പ്രവാസികളുടെ ബിഎസ്എൻഎൽ 
ഓഫീസ് മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സിപിഐ എം ജില്ലാ സെക്രട്ടറി 
ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ 
കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി ബിഎസ്എൻഎൽ ഓഫീസ് മാർച്ചും ധർണയും നടത്തി. എയർ ഇന്ത്യ ചാർജ് വർധനയിലും ഗൾഫ് സർവീസുകൾ നിർത്തലാക്കിയതിലും കേന്ദ്ര  അവഗണനയിലും പ്രതിഷേധിച്ചാണ്‌ മാർച്ചും ധർണയും.
   വിമാന ചാർജ് 15,000 രൂപയുണ്ടായിരുന്നത് ഉത്സവ സീസൺ പ്രമാണിച്ച് മൂന്നിരട്ടിയാക്കി. ഗൾഫ് മേഖലയിലേക്ക്‌ സർവീസുകൾ  നിർത്തലാക്കി. വിമാന കമ്പനികളുടെ ഇത്തരം തീവട്ടിക്കൊള്ളയിൽ  കേന്ദ്ര ഗവൺമെന്റും വ്യോമയാന വകുപ്പും ഇടപെടുന്നില്ല. 
  സമരം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്തു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ്‌ പി ടി മഹേന്ദ്രൻ അധ്യക്ഷനായി. ജില്ലാ ട്രഷറർ ഷാജി അറഫ, വൈസ് പ്രസിഡന്റ്‌ ഇല്ലിച്ചിറ അജയകുമാർ, ജോയിന്റ് സെക്രട്ടറിമാരായ ബി ഉദയഭാനു, എം നസീർ, മിനി ഷാജഹാൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എൻ മോഹൻകുമാർ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top