28 March Thursday

സംഘർഷ് റാലി പ്രചാരണജാഥ

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

സംഘർഷ് റാലിയുടെ പ്രചാരണാർഥം നഗരസഭയിൽ നടന്ന കാൽനട ജാഥയുടെ സമാപന സമ്മേളനം അഡ്വ. ജി ഹരിശങ്കർ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
മസ്ദൂർ കിസാൻ സംഘർഷ് റാലിയുടെ പ്രചാരണാർഥം സിഐടിയു, കർഷകസംഘം, കെഎസ്‌കെടിയു  നഗരസഭാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ കാൽനട ജാഥ പുന്നമൂട് ജങ്‌ഷനിൽ സിപിഐ എം ഏരിയാ സെക്രട്ടറി കെ മധുസൂദനൻ ഉദ്ഘാടനംചെയ്തു. കെ ആർ വിജയൻ അധ്യക്ഷനായി. കെ അജയൻ സ്വാഗതം പറഞ്ഞു. സമാപനസമ്മേളനം മിച്ചൽ ജങ്ഷനിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ.ജി ഹരിശങ്കർ ഉദ്ഘാടനംചെയ്തു. പൊന്നൂസ് അധ്യക്ഷനായി. ഡി തുളസീദാസ് സ്വാഗതം പറഞ്ഞു. 
മുരളി തഴക്കര, എസ് അനിരുദ്ധൻ, ജി അജയകുമാർ, ആർ ഹരിദാസൻ നായർ, അഡ്വ.പി വി സന്തോഷ് കുമാർ, അഡ്വ.നവീൻ മാത്യു ഡേവിഡ്, കെ ആർ ദേവരാജൻ, അഡ്വ.കെ സജികുമാർ, വി മാത്തുണ്ണി, അഡ്വ.എസ് അമൃത കുമാർ, കെ രഘുപ്രസാദ്, കെ ആർ രാജീവ്, ടി സുരേഷ് കുമാർ, അഡ്വ.വി അനിൽകുമാർ, അഡ്വ.മെറിൽ എം ദാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന പി എസ് ഹരിദാസ്, എസ് മനു എന്നിവരെ ആദരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top