19 April Friday
പദ്ധതിനിർവഹണം

കായംകുളം സംസ്ഥാനത്ത് രണ്ടാമത്‌

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023
കായംകുളം
സാമ്പത്തിക വർഷത്തിൽ പദ്ധതിനിർവഹണത്തിൽ ഏറ്റവും കൂടുതൽ തുക വിനിയോഗിച്ച നഗരസഭകളിൽ സംസ്ഥാനത്ത്‌ കായംകുളം രണ്ടാമത്‌. പദ്ധതി പ്രവർത്തനത്തിൽ 99.31% തുക ചെലവഴിച്ചാണ് കായംകുളം മുന്നിലെത്തിയത്. ജില്ലയിൽ ഒന്നാമതാണ് കായംകുളം നഗരസഭ. നഗരസഭയിൽ എൻജിനീയറിങ്‌ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിത സ്ഥലംമാറ്റവും അതുമൂലം ഉണ്ടായ  പ്രശ്നങ്ങളും അനിശ്ചിതത്വവും മറികടന്നാണ് ഈ നേട്ടം നഗരസഭ കൈവരിച്ചത്. 
നഗരസഭയിലെ എൻജിനീയറിംഗ് വിഭാഗവും കൗൺസിലർമാരും സെക്രട്ടറിയും മറ്റ് നിർവഹണ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്ന്  ചെയർപേഴ്സൺ പി ശശികല പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top