19 April Friday

ടൂറിസത്തിന് വേണം കൂടുതൽ പരിഗണന

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023
സ്വന്തം ലേഖകൻ
ആലപ്പുഴ
വിനോദസഞ്ചാരത്തിലൂടെ ഉയർത്തെഴുന്നേറ്റുതുടങ്ങിയ ആലപ്പുഴയുടെ പുരോഗതിക്കായി കായൽ–-കടൽ ടൂറിസത്തിനും വൈജ്ഞാനിക മേഖലയ്‌ക്കും കൂടുതൽ പ്രതീക്ഷ നൽകുന്നതായിരിക്കും ബജറ്റെന്നാണ് ആലപ്പുഴയുടെ പ്രതീക്ഷ. സമഗ്ര വികസനത്തിനുതകുന്ന പദ്ധതികൾ  സമർപ്പിച്ചിട്ടുണ്ട്‌.
ആലപ്പുഴ, മാരാരി ബീച്ചുകൾ സൗന്ദര്യവൽക്കരിക്കുക, അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുക, നെഹ്റുട്രോഫി സ്ഥിരം പവിലിയൻ നിർമിക്കുക, ഡോർമെട്രി നിർമിക്കുക എന്നിവയാണ്‌ പ്രധാന ആവശ്യങ്ങൾ. ചെറിയ കലവൂരിൽ 20 കോടി രൂപ ചെലവിൽ നിർമിച്ച ‘അസാപ്‌' വികസിപ്പിച്ച് വൈജ്ഞാനിക കേന്ദ്രമാക്കി ഉയർത്തുക.
ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്ക്‌ പുനരധിവാസകേന്ദ്രം, വയോജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാൻ സായംപ്രഭാ പദ്ധതി, കായൽ ടൂറിസത്തെ അപകടരഹിതമാക്കാൻ ഫ്ലോട്ടിങ് ഫയർസ്‌റ്റേഷൻ, ഒരു ഡി-അഡിക്‌ഷൻ സെന്റർ, മിനി സിവിൽ സ്‌റ്റേഷനോട് ചേർന്ന് ക്രഷെ, സ്‌ത്രീകളുടെ സ്വയംതൊഴിൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കൽ കേന്ദ്രം, കയാക്കിങ് പരിശീലന കേന്ദ്രം തുടങ്ങിയവയ്‌ക്ക്‌ മുന്തിയ പരിഗണന നൽകിയ നിർദേശങ്ങളാണ്  ഉയർന്നിരിക്കുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top