20 April Saturday

വനിതാ ഐടി സ്‌റ്റാർട്ട്‌ അപ്പ്‌ ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023
മണ്ണഞ്ചേരി 
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ ആദ്യമായി ഐടി മേഖലയിൽ ആരംഭിച്ച വനിതകളുടെ സ്‌റ്റാർട്ട്‌ അപ്പ് വ്യാഴാഴ്‌ച പ്രവർത്തനമാരംഭിക്കും. രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യും. ആര്യാട് ഡിവിഷനിലെ മണ്ണഞ്ചേരി അടിവാരത്താണ് സ്‌റ്റാർട്ട് അപ്പ് യൂണിറ്റ്‌. ആര്യാട് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. രണ്ട് യൂണിറ്റാണ് ആരംഭിക്കുക. 
ഓൺലൈൻ പ്രമോഷൻ, ഐടി ട്രെയിനിങ്‌, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, ഡോക്യുമെന്റേഷൻ, ഡാറ്റ എൻട്രി, സോഫ്‌റ്റ്‌ പോസ്‌റ്റർ, വീഡിയോ മേക്കിങ്‌ തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രധാനമായും. ആര്യാട് ഡിവിഷനിൽ കൂടുതൽ സ്‌റ്റാർട്ട് അപ്പുകൾ ആരംഭിക്കും. 
മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി വി അജിത്ത്കുമാർ അധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി എസ് താഹ ഉപകരണങ്ങൾ ഉദ്ഘാടനംചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top