25 April Thursday

അനുകരണകല ഒരു കുടുംബകാര്യം

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

എം മഹേശ്വർ (എച്ച്എസ്), മഹിമ (എച്ച്എസ്എസ്)

ആലപ്പുഴ 
അനുകരണകലയിൽ കലാപ്രവർത്തകരായ സഹോദരങ്ങളുടെ മക്കൾക്ക്‌ ഒന്നാംസ്ഥാനം. സഹോദരങ്ങളായ പുന്നപ്ര മധുവിന്റെയും പുന്നപ്ര മനോജിന്റെയും മക്കളാണ്‌ സ്‌കൂൾ കലോത്സവവേദി കുടുംബ വിശേഷമാക്കിയത്‌. പുന്നപ്ര മാതാപിത വീട്ടിൽ മധുവിന്റെ മകൻ എം മനോഹർ ഹൈസ്‌കൂൾ വിഭാഗത്തിലും പുന്നപ്ര മിമിക്‌സ് ഭവനിൽ മനോജിന്റെ മകൾ മഹിമ മനോജ്‌ ഹയർ സെക്കൻഡറി പെൺകുട്ടികളുടെ വിഭാഗത്തിലും ഒന്നാമതെത്തി. അഞ്ചലിൽ നടന്ന കൊല്ലം ജില്ലാ സ്‌കൂൾ കലോത്സവത്തിൽ  വിധികർത്താവായിരുന്നു‌ പുന്നപ്ര മധു. കൊല്ലത്ത്‌ അച്ഛൻ ‘വിധികർത്താവും’ ആലപ്പുഴയിൽ മകൻ ’ജേതാവും’ ആകുന്ന അപൂർവ ജില്ലാകലോത്സവങ്ങളായി. മധുവിനെയും മനോജിനെയും അനുകരണ കലാകാരൻമാരാക്കിയത്‌ കലാകാരന്മാരായ അമ്മ ലക്ഷ്‌മിയും അച്ഛൻ എൻവികെ അറവുകാടുമാണ്‌. ഇവരുടെ സ്‌മരണാർഥമാണ്‌ വീടിന്‌ മാതാപിത എന്നുപേരിട്ടത്‌. അനുകരണകല ജീവിതം പാകപ്പെടുത്തിയതോടെയാണ്‌ ഇരുവരും ആദ്യവീടിന്‌ മിമിക്‌സ്‌ ഭവനെന്ന്‌ പേരിട്ടത്‌. 
ഹയർസെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ വിഭാഗത്തിൽ 
മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്‌കൂളിലെ കംപ്യൂട്ടർ സയൻസ് പ്ലസ് ടു വിദ്യാർഥി എം അരുൺ ഒന്നാമനായി.  സംസ്ഥാനത്തുടനീളം ഇരുപതോളം സ്‌റ്റേജ് പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള തിരുവല്ല മിറാക്കി ബീറ്റ് ബോക്‌സ് കലാകാരനാണ് എം അരുൺ. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ കലാലയങ്ങളിലും സ്‌കൂളിലും ബീറ്റ് ബോക്‌സ് അവതരിപ്പിച്ചിട്ടുണ്ട്. തിരുവല്ല കാവുംഭാഗം അപർണ നിവാസിൽ മുരുകൻ, ശെൽവി ദമ്പതികളുടെ മകനാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top